Challenger App

No.1 PSC Learning App

1M+ Downloads

പ്ലാസൻ്റ (Placenta)യുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

  1. ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗമാണ് പ്ലാസൻ്റ
  2. ഭ്രൂണകലകളാൽ മാത്രം നിർമ്മിതമായതാണ് പ്ലാസൻ്റയുടെ ഘടന
  3. അമ്മയുടെയും കുഞ്ഞിൻ്റെയും രക്തം പരസ്പ‌രം കൂടിക്കലരാതെയുള്ള പദാർഥവിനിമയത്തിന് പ്ലാസൻ്റ സഹായിക്കുന്നു.

    Ai, ii

    Bഇവയൊന്നുമല്ല

    Cii, iii

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    പ്ലാസൻ്റ (Placenta)

    • ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗമാണ് പ്ലാസൻ്റ (Placenta).
    • ഭ്രൂണകലകളും ഗർഭാശയകലകളും ചേർന്നാണ് പ്ലാസൻ്റ രൂപപ്പെടുന്നത്.
    • ഇതിൽനിന്നു രൂപപ്പെടുന്ന പൊക്കിൾക്കൊടി വഴി ഓക്‌സിജനും പോഷകങ്ങളും ഗർഭസ്ഥശിശുവിൻ്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു.
    • അമ്മയുടെയും കുഞ്ഞിൻ്റെയും രക്തം പരസ്പ‌രം കൂടിക്കലരാതെയുള്ള പദാർഥവിനിമയത്തിന് പ്ലാസൻ്റ സഹായിക്കുന്നു.
    • വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽനിന്നു രൂപപ്പെടുന്ന അമ്നിയോൺ എന്ന ആവരണത്തിനകത്താണ് കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്നത്.
    • ഈ ആവരണത്തിനുള്ളിലെ അമ്നിയോട്ടിക് ദ്രവം ഗർഭസ്ഥ ശിശുവിന്റെ നിർജലീകരണം തടയുകയും ക്ഷതങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

    Related Questions:

    പുംബീജത്തിന് ചലനത്തിന് ആവശ്യമുള്ള ഊർജം നൽകുന്നത് :

    ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

    1. എല്ലാ മാസവും അണ്ഡോൽപ്പാദനത്തോടൊപ്പം ഭ്രൂണവളർച്ചയ്ക്ക് വേണ്ട തയാറെടുപ്പുകളും ഗർഭാശയത്തിൽ സംഭവിക്കുന്നുണ്ട്
    2. ഗർഭാശയത്തിനുള്ളിലെ എൻഡോമെട്രിയം എന്ന ആന്തരപാളിയുടെ കനം കൂടുകയും കൂടുതൽ രക്തലോമികകളും ഗ്രന്ഥികളും രൂപപ്പെടുകയും ചെയ്യും
    3. ബീജസംയോഗം നടന്നില്ലെങ്കിൽ പുതുതായി രൂപപ്പെട്ട കലകൾ നശിക്കുകയും ഗർഭാശയഭിത്തിയിൽ നിന്ന് അടർന്നു മാറുകയും ചെയ്യുന്നു
      'മാതൃശരീരത്തിൽനിന്നു മുകുള'ങ്ങൾ രൂപപ്പെടുന്നു. വളർച്ചയെത്തുമ്പോൾ ഇവ ശരീരത്തിൽനിന്ന് വേർപെട്ട് പുതിയ ജീവിയാകുന്നു.ഈ പ്രത്യുല്പാദന രീതി അറിയപ്പെടുന്നത്?
      ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 11 മുതൽ 19 വയസ്സുവരെ ഉള്ള കാലഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു ?

      പുംബീജങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ശിരസ്സ്, ഉടൽ, വാൽ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്.
      2. ഇവ ചലനശേഷിയില്ലാത്ത സൂക്ഷ്‌മകോശങ്ങളാണ്
      3. പുംബീജങ്ങളുടെ ഉൽപ്പാദനത്തിന് ശരീരതാപനിലയേക്കാൾ കൂടിയ താപനില സഹായകമാണ്.