App Logo

No.1 PSC Learning App

1M+ Downloads
പ്ലേറ്റ് ടെക്ടോണിക് പോലുള്ള പ്രതിഭാസങ്ങൾ നിലനിൽക്കുന്നതായി കണ്ടിട്ടുള്ള ഏക ഗ്രഹം :

Aഭൂമി

Bചൊവ്വ

Cശനി

Dബുധൻ

Answer:

A. ഭൂമി

Read Explanation:

ഭൂമി

  • സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.

  • ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും ഭൂമിക്കുണ്ട്. 

  • ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്. 

  • 'ടെറ' എന്ന് വിളിക്കുന്നതും ഭൂമിയെയാണ്.

  • ഗ്രീക്ക് ഭാഷയിൽ 'ഗൈയ' എന്നറിയപ്പെടുന്ന ഗ്രഹമാണ് ഭൂമി.

  • പേരിന് റോമൻ /ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം.

  • ഭൂമിയുടെ 71 ശതമാനവും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ശൂന്യാകാശത്തുനിന്നും നോക്കുമ്പോൾ ഭൂമി നീലനിറത്തിൽ കാണപ്പെടുന്നു.

  • അതിനാൽ 'ജലഗ്രഹം', 'നീലഗ്രഹം' എന്നിങ്ങനെ ഭൂമിയെ വിളിക്കുന്നു.

  • സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം.

  • ഒരു ഉപഗ്രഹം (ചന്ദ്രൻ) മാത്രമുള്ള ഗ്രഹം.

  • പ്ലേറ്റ് ടെക്ടോണിക് (ഫലകചലനങ്ങൾ) പോലുള്ള പ്രതിഭാസങ്ങൾ നിലനിൽക്കുന്നതായി കണ്ടിട്ടുള്ള ഏക ഗ്രഹം.


Related Questions:

സൂപ്പർനോവ സ്ഫോടനശേഷം ഒരു നക്ഷത്ര പിണ്ഡം സൂര്യൻ്റെ 1.4 ഇരട്ടിയിൽ കൂടുതലും 3 ഇരട്ടിയിൽ താഴെയുമാണെങ്കിൽ ഗുരുത്വാകർഷണ വർധനവിൻ്റെ ഫലമായി അത് ചുരുങ്ങുകയും സമ്മർദ്ദം കൂടി ന്യൂക്ലിയസിലെ മുഴുവൻ പ്രോട്ടോണുകളും ഇലക്ട്രോണുകളും സംയോജിച്ച് ന്യൂട്രോണുകളാകുകയും ചെയ്യും. ഇതാണ് :
സൗരയൂഥത്തിൽ വലുപ്പത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ സ്ഥാനം എത്ര ?
ഇൻ്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ കണക്കു പ്രകാരം .................... കുള്ളൻ ഗ്രഹങ്ങളാണ് ഉള്ളത്.
പ്രപഞ്ചഘടനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ :
നാസ 2018 ഓഗസ്റ്റ് 12 ന് വിക്ഷേപിച്ച സൗരപര്യവേക്ഷണപേടകം ?