ഫെറൽ നിയമം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ?
Aഅയനാന്തരങ്ങൾ
Bകൊറിയോലിസ് പ്രഭാവം
Cഗ്രഹണം
Dവേലിയേറ്റം
Answer:
B. കൊറിയോലിസ് പ്രഭാവം
Read Explanation:
കൊറിയോലിസ് ബലം
- ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കൊറിയോലിസ് ബലം.
- ഇത് മധ്യരേഖ പ്രദേശത്തുനിന്നു ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും വര്‍ധിച്ചു വരുന്നു.
- ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്‌റ്റേവ് ഡി കോറിയോലിസിസ് ആണ് കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഈ പ്രതിഭാസം കണ്ടെത്തിയത്.
ഫെറല്‍ നിയമം
- കോറിയോലിസ് ബലപ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്നു എന്ന് വിശദീകരിക്കുന്ന നിയമമാണ് ഫെറല്‍ ലോ.
- അമേരിക്കന്‍ കാലാവസ്ഥ ശാസ്ത്രജ്ഞനായ വില്യം ഫെറല്‍ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.