ബാങ്കുകൾക്ക് നൽകുന്ന വായ്‌പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിന് എന്ത് പറയുന്നു ?
Aബാങ്ക് റേറ്റ്
Bറിപ്പോ റേറ്റ്
Cറിവേഴ്‌സ് റിപ്പോ റേറ്റ്
Dബേസ് റേറ്റ്
Answer:
A. ബാങ്ക് റേറ്റ്
Read Explanation:
ബാങ്ക് നിരക്ക്
ബാങ്കുകൾക്ക് നല്കുന്ന വായ്പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കാണ്.
റിസർവ് ബാങ്ക് മറ്റു വാണിജ്യ ബാങ്കുകൾക്ക് നല്കുന്ന ഇടക്കാല ധനസഹായത്തിനും വാണിജ്യ ബാങ്കുകളുടെ കയ്യിലുള്ള ബില്ലുകൾ റിസർവ് ബാങ്കിനു നല്കി പണം വാങ്ങുന്നതിനും ചുമത്തുന്ന പലിശ നിരക്ക്.
ബാങ്ക് നിരക്കിനെ "ഡിസ്കൗണ്ട് റേറ്റ്" എന്നും വിളിക്കുന്നു.
ബാങ്ക് നിരക്ക് എന്നത് ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്ന പലിശ നിരക്കിനെ സൂചിപ്പിക്കുന്നു.
90 ദിവസത്തേക്ക് യാതൊരു ഇടുമില്ലാതെ മറ്റ് ബാങ്കുകൾക്ക് പണം നൽകുന്നതിന് RBI ഈടാക്കുന്ന നിരക്കാണിത്
സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും അല്ലെങ്കിൽ പണ വിതരണം നിയന്ത്രിക്കാനും RBI ഉപയോഗിക്കുന്ന ഒരു ഉപകരണം കൂടിയാണ് ബാങ്ക് നിരക്ക്.