Challenger App

No.1 PSC Learning App

1M+ Downloads

ബാരോമീറ്ററിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
  2. ബാരോമീറ്റർ കണ്ടുപിടിച്ചത് 'ടോറിസെല്ലി' എന്ന ശാസ്ത്രജ്ഞനാണ്.
  3. ടോറിസെല്ലി ഒരു ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്നു.
  4. ബാരോമീറ്ററിൽ മെർക്കുറിയുടെ നിരപ്പ് മാറുന്നത് ട്യൂബിന് മുകളിലുള്ള മർദ്ദം കൊണ്ടാണ്.

    Ai

    Bi, iv

    Ci, ii, iii

    Diii, iv

    Answer:

    C. i, ii, iii

    Read Explanation:

    • അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.

    • ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് 'ടോറിസെല്ലി’ എന്ന ശാസ്ത്രജ്ഞനാണ്.

    • ഇവാൻ ജലിസ്റ്റ ടോറിസെല്ലി 1608, ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു.

    • അദ്ദേഹം ഭൗതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു.

    • 1641ൽ ഗലീലിയോയോടൊപ്പം പ്രവർത്തിക്കുന്നതിനായി ഫ്ളോറൻസിലേക്കു പോയി

    • ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം അദ്ദേഹം ആവിഷ്കരിച്ചു.

    • അന്തരീക്ഷമർദത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് ട്യൂബിലെ മെർക്കുറിയുടെ നിരപ്പ്  മാറുന്നത് എന്നും കണ്ടെത്തി.

    • 1644-ൽ ബാരോമീറ്റർ നിർമിച്ചു


    Related Questions:

    കോശത്തിനുള്ളിൽ കുഴലുകളുടെ ശൃംഖലയായി കാണപ്പെടുന്നതും പദാർത്ഥസംവഹന പാതകളായി വർത്തിക്കുന്നതും ഏതാണ്?
    കോശത്തിൽ നിറഞ്ഞിരിക്കുന്നതും നിരവധി രാസപ്രവർത്തനങ്ങളുടെ മാധ്യമമായി വർത്തിക്കുന്നതുമായ ജെല്ലി പോലുള്ള ദ്രാവകം ഏതാണ്?
    വിത്തുകൾ, വേരുകൾ, തണ്ടുകൾ എന്നിവയിൽ കാണപ്പെടുന്നതും അന്നജം, എണ്ണ, പ്രോട്ടീൻ എന്നിവ സംഭരിക്കുന്നതുമായ ജൈവകണങ്ങൾ ഏവയാണ്?
    17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?

    വാക്യം ഹുക്കിനെ കണ്ണാടിയിൽ ഒട്ടിച്ചു വെക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

    1. വാക്വം ഹുക്കിന്റെ ഉൾവശത്ത് മർദ്ദം കുറയുന്നു.
    2. പുറത്തുള്ള കൂടിയ അന്തരീക്ഷമർദ്ദമാണ് ഹുക്കിനെ കണ്ണാടിയിൽ ഒട്ടിച്ചു നിർത്തുന്നത്.
    3. ഹുക്ക് വിട്ടുവരുന്നില്ല കാരണം അതിനകത്ത് മർദ്ദം കൂടുതലാണ്.
    4. പിന്നോട്ട് വലിച്ചാൽ ഹുക്ക് എളുപ്പത്തിൽ വിട്ടുവരും.