ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?
A1644
B1744
C1684
D1784
Answer:
A. 1644
Read Explanation:
ബാരോമീറ്ററും ടോറിസെല്ലിയും:
- അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
- ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് ‘ടോറിസെല്ലി’ എന്ന ശാസ്ത്രജ്ഞനാണ്.
- ഇവാൻജലിസ്റ്റ് ടോറിസെല്ലി, 1608 ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു.
- അദ്ദേഹം ഭൗതികശാസ്ത്രജ്ഞനും, ഗണിതശാസ്ത്രജ്ഞനുമായിരുന്നു.
- ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം അദ്ദേഹം ആവിഷ്കരിച്ചു.
- അന്തരീക്ഷ മർദത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് ട്യൂബിലെ മെർക്കുറിയുടെ നിരപ്പ് മാറുന്നത് എന്നും അദ്ദേഹം കണ്ടെത്തി.
- ഇതനുസരിച്ച് 1644ൽ അദ്ദേഹം ബാരോമീറ്റർ നിർമിച്ചു.