App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധിശക്തിയുടെ ബഹുമുഖ സിദ്ധാന്ത പ്രകാരം നൃത്തം ചെയ്യുന്ന വ്യക്തികളിൽ ഏതു തരം ബുദ്ധിയാണ് മുന്നിട്ടു നിൽക്കുന്നത് ?

Aവ്യക്ത്യാന്തര ബുദ്ധി

Bശാരീരിക ചലനപര ബുദ്ധി

Cഭാഷാപരമായ ബുദ്ധി

Dദൃശ്യസ്ഥലപര ബുദ്ധി

Answer:

B. ശാരീരിക ചലനപര ബുദ്ധി

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. ശാരീരിക /ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി

ശാരീരിക ചലനപര ബുദ്ധിശക്തി (Bodily / Kinesthetic Intelligence)

സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്.

  • കായികതാരം 
  • നർത്തകൻ 
  • നടൻ 
  • ശില്പി  
  • സർക്കസ് താരം 

എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.


Related Questions:

സ്വന്തം ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഒരാളെ സഹായിക്കുന്ന ബുദ്ധി ?
മലയാളത്തിൽ ഒരു പൊതു ബുദ്ധിശോധകം തയാറാക്കിയത് ആര് ?
ബഹുമുഖ ബുദ്ധി സിദ്ധാന്തം മൂന്നാട്ടുവച്ചതാര്?
ബുദ്ധിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളിൽ പുതിയതായി കണക്കാക്കുന്നത് താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ?
വിശ്വസ്തത, കാര്യങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ മികച്ച രീതിയിൽ ഏറ്റെടുത്തു നടത്താനും മാറ്റങ്ങളെ ഉൾക്കൊള്ളാനുമുള്ള സന്നദ്ധത എന്നിവ ഡാനിയൽ ഗോൾമാൻ്റെ ഏത്‌ ബുദ്ധി സവിശേഷതയുടെ പ്രത്യേകതയാണ് ?