ബോബോ പാവപരീക്ഷണം നടത്തിയ മനശാസ്ത്രജ്ഞൻ ?
Aസ്റ്റീഫൻ എം കോറി
Bകോഹ്ളർ
Cആൽബർട്ട് ബന്ദൂര
Dതോൺഡൈക്
Answer:
C. ആൽബർട്ട് ബന്ദൂര
Read Explanation:
ബോബോ പാവ പരീക്ഷണം - ആൽബർട്ട് ബന്ദൂര
- ആൽബർട്ട് ബന്ദൂര, ഒരു കനേഡിയൻ മന:ശാസ്ത്രജ്ഞൻ ആയിരുന്നു.
- കുട്ടികൾ രക്ഷിതാക്കളുടെയും, മുതിർന്നവരുടെയും ദൃശ്യ മാധ്യമങ്ങളിൽ കാണുന്ന ആളുകളുടെയും, പെരുമാറ്റ രീതികളെയും അനുകരിക്കുകയും, അവലംബിക്കുകയും ചെയ്യുന്നുവെന്നു, ബന്ദുര, തന്റെ ബോബോ പാവ പരീക്ഷണത്തിലൂടെ (Bobo Doll Experiment) തെളിയിച്ചു.
-
ബന്ദൂര ബോബോ ഡോൾ പരീക്ഷണം നടത്തിയ വർഷം - 1961
ബോബോ പാവ പരീക്ഷണം ഘട്ടം ഘട്ടമായി:
- വലിയൊരു പാവയെ, പ്രസിദ്ധനായ ഒരു വീഡിയോ മോഡൽ, അതിക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ചിത്രം, കുട്ടികളെ കാണിക്കുന്നു.
- ശേഷം മനോഹരമായ കളിക്കോപ്പുകൾ നിറച്ച ഒരു മുറിയിൽ, കുട്ടികളെ ഇരുത്തുന്നു. കുട്ടികൾക്ക് കളിക്കോപ്പുകൾ കൈക്കലാക്കാൻ സാധിക്കാത്ത വിധത്തിലാണ് അവ ക്രമീകരിച്ചിരുന്നത്.
- കളിക്കോപ്പുകൾ കൈക്കലാക്കാൻ സാധിക്കാതെ, കുട്ടികൾ അങ്ങേയറ്റം നിരാശരാവുകയും, കോപാകുലരായി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നു.
- തുടർന്ന് കുട്ടികളെ മറ്റൊരു മുറിയിൽ കൊണ്ട് പോകുന്നു.
- ആ മുറിയിൽ നേരത്തെ കാണിച്ച വീഡിയോയിലുള്ള പാവകളാണ് ഉള്ളത്. 88 % കുട്ടികളും, വീഡിയോ ചിത്രത്തിൽ കണ്ടത് പോലെ പാവയെ അതിക്രൂരമായി ആക്രമിക്കുന്നു.
- 8 മാസത്തിന് ശേഷം, ഇതേ കുട്ടികളെ നിരീക്ഷിച്ചപ്പോഴും, 40% കുട്ടികളും അതേ അക്രമണ സ്വഭാവം വീണ്ടും പ്രകടിപ്പിക്കുന്നതായി കണ്ടെത്തി.