Challenger App

No.1 PSC Learning App

1M+ Downloads
ബോബോ പാവപരീക്ഷണം നടത്തിയ മനശാസ്ത്രജ്ഞൻ ?

Aസ്റ്റീഫൻ എം കോറി

Bകോഹ്ളർ

Cആൽബർട്ട് ബന്ദൂര

Dതോൺഡൈക്

Answer:

C. ആൽബർട്ട് ബന്ദൂര

Read Explanation:

ബോബോ പാവ പരീക്ഷണം - ആൽബർട്ട് ബന്ദൂര

ആൽബെർട്ട് ബന്ദുറ ബയോഗ്രഫി: ഹിസ് ലൈഫ്, വർക്ക് ആൻഡ് തിയറീസ്

  • ആൽബർട്ട് ബന്ദൂര, ഒരു കനേഡിയൻ മന:ശാസ്ത്രജ്ഞൻ ആയിരുന്നു. 
  • കുട്ടികൾ രക്ഷിതാക്കളുടെയും, മുതിർന്നവരുടെയും ദൃശ്യ മാധ്യമങ്ങളിൽ കാണുന്ന ആളുകളുടെയും, പെരുമാറ്റ രീതികളെയും അനുകരിക്കുകയും, അവലംബിക്കുകയും ചെയ്യുന്നുവെന്നു, ബന്ദുര, തന്റെ ബോബോ പാവ പരീക്ഷണത്തിലൂടെ (Bobo Doll Experiment) തെളിയിച്ചു.
  • ബന്ദൂര ബോബോ ഡോൾ പരീക്ഷണം നടത്തിയ വർഷം - 1961
     

ബോബോ പാവ പരീക്ഷണം ഘട്ടം ഘട്ടമായി:

  1. വലിയൊരു പാവയെ, പ്രസിദ്ധനായ ഒരു വീഡിയോ മോഡൽ, അതിക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ചിത്രം, കുട്ടികളെ കാണിക്കുന്നു.
  2. ശേഷം മനോഹരമായ കളിക്കോപ്പുകൾ നിറച്ച ഒരു മുറിയിൽ, കുട്ടികളെ ഇരുത്തുന്നു. കുട്ടികൾക്ക് കളിക്കോപ്പുകൾ കൈക്കലാക്കാൻ സാധിക്കാത്ത വിധത്തിലാണ് അവ ക്രമീകരിച്ചിരുന്നത്.
  3. കളിക്കോപ്പുകൾ കൈക്കലാക്കാൻ സാധിക്കാതെ, കുട്ടികൾ അങ്ങേയറ്റം നിരാശരാവുകയും, കോപാകുലരായി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നു.
  4. തുടർന്ന് കുട്ടികളെ മറ്റൊരു മുറിയിൽ കൊണ്ട് പോകുന്നു.
  5. ആ മുറിയിൽ നേരത്തെ കാണിച്ച വീഡിയോയിലുള്ള പാവകളാണ് ഉള്ളത്. 88 % കുട്ടികളും, വീഡിയോ ചിത്രത്തിൽ കണ്ടത് പോലെ പാവയെ അതിക്രൂരമായി ആക്രമിക്കുന്നു.
  6. 8 മാസത്തിന് ശേഷം, ഇതേ കുട്ടികളെ നിരീക്ഷിച്ചപ്പോഴും, 40% കുട്ടികളും അതേ അക്രമണ സ്വഭാവം വീണ്ടും പ്രകടിപ്പിക്കുന്നതായി കണ്ടെത്തി.

Related Questions:

സ്കിന്നർ തൻറെ പരീക്ഷണങ്ങൾ പ്രധാനമായും നടത്തിയത്?
What triggers the process of equilibration?
മറ്റുള്ളവരെ നിരീക്ഷിച്ചു കൊണ്ട് നമുക്ക് പുതിയ പെരുമാറ്റങ്ങളും അറിവും നേടാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന പ്രക്രിയ :
The primary cause of low self-esteem in adolescents is often:
"പ്രയോഗരാഹിത്യ നിയമം" എന്ന നിയമം തൊണ്ടെയ്ക്കിന്റെ ഏത് നിയമവുമായി ബന്ധപ്പെട്ടതാണ് ?