Challenger App

No.1 PSC Learning App

1M+ Downloads
ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ട കാലഘട്ടം :

Aബി.സി. 1500-നും 1000-നും ഇടയ്ക്ക്

Bബി.സി. 800-നും 600-നും ഇടയ്ക്ക്

Cബി.സി. 1000-നും 800-നും ഇടയ്ക്ക്

Dബി.സി. 600-നും 400-നും ഇടയ്ക്ക്

Answer:

B. ബി.സി. 800-നും 600-നും ഇടയ്ക്ക്

Read Explanation:

ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും

  • ബി.സി. 800-നും 600-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത്. 

  • ഓരോ വേദത്തോടും അനുബന്ധിച്ചു എഴുതപ്പെട്ടവയാണിവ. 

  • യാഗങ്ങളുടെയും യജ്ഞങ്ങളുടെയും പ്രാധാന്യത്തേ വിശദീകരിക്കുന്നവയാണ് ഈ കൃതികൾ. 

  • ആരണ്യകങ്ങൾ എന്ന പേരി അറിയപ്പെടുന്നത് വാസ്‌തവത്തിൽ ബ്രാഹ്മണങ്ങളുടെ ഒരു ഭാഗംതന്നെയാകുന്നു. 

  • വനാന്തരങ്ങളിൽ ധ്യാനനിമഗ്നരായിക്കഴിഞ്ഞിരുന്ന മുനികൾ രചിച്ചതകൊണ്ടാകാം ആരണ്യകം എന്ന പേർ സിദ്ധിച്ചത്. 

  • ഐതരേയം, തൈത്തിരീയ  ,ബൃഹദാരണ്യകം എന്നിവ പ്രാധാന്യമർഹിക്കുന്നു .

  • ഹിന്ദു ശ്രുതി സാഹിത്യത്തിന്റെ ഒരു ഭാഗമാണ് ബ്രാഹ്മണം. ഇത് നാലു് വേദങ്ങളുടെ ഒരു വ്യാഖ്യാനമാണ്. 

  • ഓരോ ബ്രാഹ്മണവും നാല് വേദങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ഒരു പ്രത്യേക ശാഖയുടെ വ്യാഖ്യാനമായിരിക്കും. 

  • സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത് ബ്രാഹ്മണങ്ങൾ ഉണ്ട്. 

  • ഋഗ്വേദത്തെപറ്റി രണ്ട് യജുർവേദത്തെ പറ്റി ആറ് സാമവേദത്തെ പറ്റി പത്ത് പിന്നെ ഒരെണ്ണം അഥർവവേദത്തെക്കുറിച്ച്

  • ബ്രാഹ്മണങ്ങൾ എഴുതപ്പെട്ടത് വേദിക് സംസ്കാരത്തിൽ നാഗരികത വളർന്നു വരുന്ന ഒരു കാലഘട്ടത്തിലായിരുന്നു. 

  • ഇവ വേദങ്ങളിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെ വളരെ വിശദമായി വ്യാഖ്യാനിക്കുന്നു. 


Related Questions:

യജുർവേദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. പദ്യ രൂപത്തിലുള്ള ഏക വേദം
  2. യജ്ഞത്തിനുവേണ്ടിയുള്ള മന്ത്രങ്ങളും പ്രയോഗങ്ങളും അടങ്ങിയതാണ് യജുർവേദം.
  3. സുമന്തു മഹർഷിയാണ് യജുർവേദാചാര്യൻ.
  4. ഏറ്റവും വലിയ ഉപനിഷത്തായ ബൃഹദാരണ്യക ഉപനിഷത്ത് യജുർവേദത്തിന്റെ ഭാഗമാണ്.
  5. ആര്യന്മാരുടെതല്ലാത്ത വേദം എന്ന് പറയപ്പെടുന്നത് യജുർവേദമാണ്
    ചതുർ വേദങ്ങൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ :

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. പഞ്ചാബിലെ അഞ്ച് നദികളെയും ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്. 
    2. സരസ്വതി എന്ന നദി നാമാവശേഷമായി എങ്കിലും ഋഗ്വേദകാലത്ത് അത് വളരെ പ്രധാനപ്പെട്ട ഒരു നദിയായിരുന്നു.
    3. യമുനാനദിക്കു തെക്കുള്ള പ്രദേശത്തേക്ക് ആര്യന്മാർ അവരുടെ ആധിപത്യം സ്ഥാപിച്ചിരുന്നില്ല.

      ഋഗ്വേദകാലത്തെ പ്രധാനമായി കൃഷിചെയ്‌തിരുന്ന ധാന്യങ്ങൾ ഏതായിരുന്നു ?

      1. ഗോതമ്പ്
      2. ചോളം
      3. യവം
      4. ജോവർ
        In the early Vedic period, the varna system was based on _______?