Challenger App

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വളർച്ചയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1600-ൽ ഏഷ്യയുമായുള്ള വ്യാപാരബന്ധം ലക്ഷ്യമാക്കി ബ്രിട്ടീഷുകാർ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചു.
  2. ക്യാപ്റ്റൻ വില്യം ഹോക്കിംൻസ് ഗുജറാത്തിലെ സൂററ്റിൽ ഒരു കച്ചവടത്താവളം സ്ഥാപിക്കാൻ ജഹാംഗീറിൽ നിന്ന് അനുമതി നേടി.
  3. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1757-ലെ പ്ലാസി യുദ്ധത്തിലൂടെയാണ് ഇന്ത്യയിൽ രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചത്.
  4. 1764-ലെ ബക്സാർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഷൂജ- ഉദ്- ദൗളയെ പരാജയപ്പെടുത്തിയില്ല.

    Aഒന്നും നാലും

    Bഒന്നും രണ്ടും മൂന്നും

    Cഒന്ന് മാത്രം

    Dരണ്ട്

    Answer:

    B. ഒന്നും രണ്ടും മൂന്നും

    Read Explanation:

    • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1600-ൽ സ്ഥാപിതമായത് ഏഷ്യയുമായുള്ള വ്യാപാരബന്ധം വികസിപ്പിക്കാനാണ്.

    • വില്യം ഹോക്കിംൻസ് മുഗൾ ചക്രവർത്തി ജഹാംഗീറിൽ നിന്ന് അനുമതി നേടിയാണ് സൂററ്റിൽ ആദ്യത്തെ കച്ചവടത്താവളം സ്ഥാപിച്ചത്.

    • 1757-ലെ പ്ലാസി യുദ്ധം ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ രാഷ്ട്രീയ അധികാരം നേടാൻ നിർണായകമായി.

    • 1764-ൽ ബക്സാർ യുദ്ധത്തിൽ ഷാ ആലം രണ്ടാമൻ, ഷൂജ- ഉദ്- ദൗള, മിർ കാസിം എന്നിവരുടെ സംയുക്ത സൈന്യത്തെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി.

    • ഈ വിജയത്തോടെ ബീഹാർ, ബംഗാൾ, ഒറീസ്സ എന്നിവിടങ്ങളിലെ നികുതി പിരിക്കാനുള്ള അവകാശം കമ്പനിക്ക് ലഭിച്ചു.


    Related Questions:

    'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന കൃതിയുടെ രചനക്ക് നേതൃത്വം നൽകിയത് ആരായിരുന്നു?

    സന്യാസി-ഫക്കീർ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

    1. ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലുണ്ടായ ക്ഷാമം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു.
    2. കർഷക കലാപത്തിന് സന്യാസിമാരുടെയും ഫക്കീർമാരുടെയും പിന്തുണയുണ്ടായിരുന്നു.
    3. ഈ കലാപത്തിന് നേതൃത്വം നൽകിയത് ഭവാനി പഥകും മുകുന്ദ റാവുവും ആയിരുന്നു.

      ബ്രിട്ടീഷ് സാമ്പത്തിക നയങ്ങൾ കൈത്തൊഴിലാളികളെ എങ്ങനെയാണ് ബാധിച്ചത്?

      1. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത യന്ത്രനിർമ്മിത ഉൽപ്പന്നങ്ങളുമായി മത്സരിക്കേണ്ടി വന്നത് കൈത്തൊഴിലാളികൾക്ക് തിരിച്ചടിയായി.
      2. കൈത്തൊഴിൽ ഉൽപ്പന്നങ്ങളുടെ വിപണി വർദ്ധിച്ചു.
      3. നിരവധി കരകൗശല തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
      4. തങ്ങളുടെ പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കാൻ പലരും നിർബന്ധിതരായി.

        വെല്ലൂർ കലാപം 1806-ൽ നടന്നത് താഴെ പറയുന്ന ഏത് കാരണത്താലാണ്?

        1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ.
        2. ഇന്ത്യൻ സൈനികരുടെ അവകാശങ്ങൾ നിഷേധിച്ചത്.
        3. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യൻ സൈനികരുടെ പ്രതിഷേധം.

          'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന കൃതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

          1. 'ഹോർത്തൂസ് മലബാറിക്കൂസ്' കേരളത്തിലെ 742 ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
          2. ഈ ഗ്രന്ഥത്തിൻ്റെ രചനയ്ക്ക് നേതൃത്വം നൽകിയത് ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് വാൻറീഡ് ആണ്.
          3. മലയാള അക്ഷരങ്ങൾ അച്ചടിയിൽ പതിഞ്ഞ ആദ്യത്തെ പുസ്തകം 'ഹോർത്തൂസ് മലബാറിക്കൂസ്' ആണ്.
          4. ഇട്ടി അച്യുതൻ്റെ സഹായമില്ലാതെയാണ് ഹെൻട്രിക് വാൻറീഡ് ഈ ഗ്രന്ഥം പൂർത്തിയാക്കിയത്.