App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് നയങ്ങളെ എതിർക്കുകയും. അമേരിക്കൻ കോളനികൾക്ക് കൂടുതൽ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുകയും ചെയ്ത വിഭാഗം അറിയപ്പെട്ടിരുന്ന പേര്?

Aവിഗ്ഗ്സ്

Bടോറിസ്

Cമൊണാർക്കിസ്റ്റ്സ്

Dഇവയൊന്നുമല്ല

Answer:

A. വിഗ്ഗ്സ്

Read Explanation:

വിഗ്ഗ്സ് & ടോറിസ് 

  • അമേരിക്കൻ വിപ്ലവത്തിൻ്റെ മുന്നോടിയായുള്ള സമയത്ത്, കൊളോണിയൽ അവകാശങ്ങൾക്ക് മേലുള്ള ലംഘനവും, പ്രാതിനിധ്യം കൂടാതെ നികുതി ചുമത്തലും ഉൾപ്പെടെ വിവിധ ഘടകങ്ങൾ കാരണം അമേരിക്കൻ കോളനികളും ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു.
  • കോളനികൾ തങ്ങളുടെ സ്വയംഭരണാവകാശം സ്ഥാപിക്കാനും ബ്രിട്ടീഷ് അധികാരത്തെ ചെറുക്കാനും ശ്രമിച്ചപ്പോൾ, രണ്ട് വ്യത്യസ്ത രാഷ്ട്രീയ വിഭാഗങ്ങൾ ഉയർന്നുവന്നു: 
  • വിഗ്ഗ്സ് എന്നറിയപ്പെടുന്ന രാജ്യസ്നേഹികളായിരുന്നു ഒരു വിഭാഗം
  • ബ്രിട്ടീഷ് നയങ്ങളെ എതിർക്കുകയും. അമേരിക്കൻ കോളനികൾക്ക് കൂടുതൽ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുകയും ചെയ്തവരായിരുന്നു ഇവർ. 
  • ബ്രിട്ടീഷ് രാജാവിനോട് കുറവുള്ള ടോറികൾ അഥവാ ലോയലിസ്റ്റുകളായിരുന്നു മറ്റൊരു വിഭാഗം. 
  • ബ്രിട്ടനുമായി ബന്ധം നിലനിർത്തുന്നതിലും നിലവിലുള്ള കൊളോണിയൽ ഘടനകളിലും , ബ്രിട്ടന്റെ  അധികാരം ശക്തിപ്പെടുത്തുന്നതിലും അവർ വിശ്വസിച്ചു.

Related Questions:

ഇക്ത്യസോർ എന്നറിയപ്പെട്ടിരുന്ന 18 കോടി വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന വമ്പൻ ജലജീവിയുടെ ഫോസിൽ ഏത് രാജ്യത്ത് നിന്നാണ് കണ്ടെത്തിയത് ?
അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ആര്?

അമേരിക്കൻ വിപ്ലവം ഉണ്ടാകുവാൻ ഇടയായ കാരണങ്ങളായി പരിഗണിക്കാവുന്നത് ഇവയിൽ ഏതെല്ലാമാണ്?

  1. 1756 മുതൽ 1763 വരെ നീണ്ടുനിന്ന ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള  ഏഴ് വർഷത്തെ യുദ്ധത്തിൽ ഫ്രഞ്ചുകാർ പരാജയപ്പെട്ടത്
  2. ബ്രിട്ടന്റെ നാവിക പടയുടെ ചെലവ് ഏറ്റെടുക്കാൻ കോളനികളോട് ആവശ്യപ്പെട്ടത്
  3. ബ്രിട്ടൻ ഏർപ്പെടുത്തിയ  മെർക്കന്റലിസ്റ്റ് നയം
    കോണ്ടിനെൻറ്റൽ സമ്മേളനം ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ എത്ര കോളനികളാണ് സ്ഥാപിച്ചത്