App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ വസ്തുക്കൾ കേട് വരാതെ സൂക്ഷിക്കുന്ന രീതികളിൽ ഉൾപ്പെടാത്തതേത് ?

Aഉപ്പു വെള്ളത്തിൽ

Bജലത്തിൽ കുതിർത്തി വെക്കൽ

Cപഞ്ചസാര ലായിനിയിൽ

Dഉണക്കി സൂക്ഷിക്കൽ

Answer:

B. ജലത്തിൽ കുതിർത്തി വെക്കൽ

Read Explanation:

Note:

       ബാക്ടീരിയ, പൂപ്പൽ തുടങ്ങിയവ നടത്തുന്ന വിഘടന പ്രവർത്തനങ്ങളുടെ ഫലമായാണ് പ്രധാനമായും ഭക്ഷ്യ വസ്തുക്കൾ ജീർണിക്കുന്നത്.

  • കൂടിയ താപനിലയിൽ ഒട്ടുമിക്ക സൂക്ഷ്മ ജീവികളും നശിച്ചു പോകുന്നു. അതിനാൽ തിളപ്പിച്ച് സൂക്ഷിക്കാവുന്നതാണ്. 
  • വളരെ താഴ്ന്ന താപനിലയിൽ സൂക്ഷ്മജീവികൾ പ്രവർത്തന രഹിതമാവുന്നു. അതിനാൽ, ശീതീകരിച്ച് സൂക്ഷിക്കാവുന്നതാണ്. 
  • ഭക്ഷണ സാധനങ്ങൾ പഞ്ചസാര ലയിനിയിലും, ഉപ്പ് ലായിനിയിലും ഇട്ട് വയ്ക്കുമ്പോൾ, അവയിൽ നിന്ന് മാത്രമല്ല, അതോടൊപ്പമുള്ള സൂക്ഷ്മ ജീവികളുടെ കോശങ്ങളിൽ നിന്നും ജലാംശം, അവ വലിച്ചെടുക്കുന്നു. അതിനാൽ, ഉപ്പിന്റെയും പഞ്ചസാരയുടെയും ഗാഢ ലായനികളിൽ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കേടുവരാതിരിക്കുന്നു. 
  • ഈർപ്പമുള്ള സാഹചര്യങ്ങളിലും, ഉചിതമായ താപനിലയിലും, സൂക്ഷ്മജീവികൾ സജീവമായി പ്രവർത്തിക്കുന്നു. അതിനാൽ, അവയെ ഉണക്കി സൂക്ഷിക്കാവുന്നതാണ്. 

Related Questions:

ലുയി പാസ്റ്റർ ഏതു രാജ്യക്കാരൻ ആണ് ?
പാസ്ചറൈസേഷൻ വഴി കേടു കൂടാതെ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തു ?
പാലിൽ ജലം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
കൊപ്രയാക്കി മാറ്റാൻ, നാളികേരം ഉടച്ച് വെയിലത്ത് വെയ്ക്കുന്നത് എന്തിനാണ്?
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന പ്രോട്ടീൻ്റെ അളവ് എത്ര ?