App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന നിർമാണസമിതിയുടെ സ്ഥിരം അധ്യക്ഷൻ?

Aഡോ. ബി. ആർ. അംബേദ്കർ

Bഡോ. രാജേന്ദ്ര പ്രസാദ്

Cഡോ. സച്ചിദാനന്ദ സിൻഹ

Dജവഹർലാൽ നെഹ്റു

Answer:

B. ഡോ. രാജേന്ദ്ര പ്രസാദ്

Read Explanation:

ഭരണഘടന നിർമ്മാണ സഭ

  • ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് : ഭരണഘടന നിർമ്മാണ സഭ
  • ഭരണഘടന നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം: ക്യാബിനറ്റ് മിഷൻ
  • ഭരണഘടന നിർമ്മാണ സഭ രൂപീകൃതമായത് : 1946 നവംബർ
  • ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത്: 1946 ഡിസംബർ 9
  • ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിന്റെ വേദി: പാർലമെൻറ് സെൻട്രൽ ഹാൾ
  • ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ ഡോ. സച്ചിദാനന്ദ സിൻഹ
  • ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ : ഡോ. സച്ചിദാനന്ദ സിൻഹ( 1946 ഡിസംബർ 9)
  • ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ : ഡോ. രാജേന്ദ്രപ്രസാദ്
  • ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി                 ഡോ. രാജേന്ദ്ര പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടത് :  1946 ഡിസംബർ 11
  • ഭരണഘടന നിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ : എച്ച് .സി  മുഖർജി, വി ടി കൃഷ്ണമാചാരി
  • ഭരണഘടന നിർമ്മാണ സഭയുടെ സെക്രട്ടറി:  എച്ച് .വി .ആർ അയ്യങ്കാർ
  • ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ജെ .ബി കൃപലാനി
  • ഭരണഘടന നിർമ്മാണ സഭയിലെ ഭരണഘടന ചീഫ് ഡ്രാഫ്റ്റ് മാൻ: എസ്. എൻ. മുഖർജി
  • ഭരണഘടന നിർമാണസഭ ഇന്ത്യയുടെ നിയമനിർമാണ സഭയായി മാറിയത്:  1947 ഓഗസ്റ്റ് 14 ന് അർദ്ധരാത്രി
  • ഒരു നിയമനിർമ്മാണ സഭയെന്ന നിലയ്ക്ക് ഭരണഘടന നിർമ്മാണ സഭ ആദ്യമായി സമ്മേളിച്ചത് : 1947 നവംബർ 17
  • ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് : 1949 നവംബർ 26
  • ഭരണഘടന നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് : 1950 ജനുവരി 24
  • ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചത് : 1950 ജനുവരി 24
  • ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് :  1950 ജനുവരി 26

Related Questions:

ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?
ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച വർഷം?

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ആയിരുന്നു
  2. അംബേദ്കർ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ 
  3. ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ സുതാര്യമായിരുന്നു 

Consider the following statements

  1. H.C. Mukherjee was elected as the Vice-President of the Constituent Assembly
  2. Dr. Sachchidanand Sinha was elected as the Provisional President of the Constituent Assembly.

    ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

    1. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ യോഗം ചേർന്നത് 1946 ഡിസംബർ 9
    2.  പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മാണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്
    3. 1946-ൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്