App Logo

No.1 PSC Learning App

1M+ Downloads
"ഭാഗങ്ങളുടെ ആകെത്തുകയേക്കാൾ സമഗ്രത ആണ് വലുത്". ഈ പ്രസ്താവനയോട് യോജിക്കുന്ന മനശാസ്ത്ര വാദം ഏതാണ് ?

Aധർമ്മവാദം

Bസമഗ്രതാവാദം

Cഘടനാവാദം

Dവ്യവഹാരവാദം

Answer:

B. സമഗ്രതാവാദം

Read Explanation:

ഗസ്റ്റാൾട്ട് സിദ്ധാന്തം / സമഗ്രതാവാദം (Gestaltism)

  • ജർമൻ മനശാസ്ത്രജ്ഞനായ മാക്സ് വർത്തീമർ ആണ് ഇതിൻറെ പ്രധാന വക്താവ്.
  • ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ജർമനിയിലാണ്.
  • ഗസ്റ്റാൾട്ടിസത്തിൻറെ മറ്റു പ്രധാന വക്താക്കൾ :- കർട് കൊഫ്ക്, വുൾഫ്ഗാങ് കൊഹ്ളർ
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് സമഗ്രത എന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  • ഘടനാ വാദത്തിന് ഏറ്റവും വലിയ വിമർശകരായി ഇവർ മാറി.
  • സംവേദനങ്ങളെ സ്വാധീനിക്കുന്ന 4 ദൃശ്യ ഘടകങ്ങളെ കുറിച്ചും ഇവർ വിശദീകരിക്കുകയുണ്ടായി.
  • കൊഹ്ളർ, സുൽത്താൻ എന്ന കുരങ്ങിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന്  മൂർത്തരൂപം നൽകി.
  • സുൽത്താന് പഴം സ്വന്തമാക്കാൻ കഴിഞ്ഞത് പ്രശ്നസന്ദർഭത്തെ  സമഗ്രമായി കാണാൻ കഴിഞ്ഞതുകൊണ്ടാണ്.

Related Questions:

പൗരാണിക അനുബന്ധവും പ്രക്രിയാ പ്രസൂതാനുബന്ധവും തമ്മിലുള്ള വ്യത്യാസം ഏത് ?
തോണ്ടയ്ക്കിൻറെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ പഠന സംക്രമണം നടക്കുന്നത് എപ്പോൾ ?
"കരയുന്ന കുട്ടിക്ക് കളിപ്പാട്ടം കിട്ടിയാൽ ദുഃഖം സന്തോഷമായി മാറും" - ഇത് ശിശു വികാരങ്ങളിൽ ഏത് വികാരത്തിന് ഉദാഹരണമാണ് ?
What is the primary role of equilibration in cognitive development?
What is the key instructional tool in Ausubel’s theory?