App Logo

No.1 PSC Learning App

1M+ Downloads
ഭാഗങ്ങളുടെ ആകെ തുകയേക്കാൾ മെച്ചപ്പെട്ടതാണ് അതിന്റെ സമഗ്രത എന്ന് സിദ്ധാന്തിക്കുന്ന മനഃശാസ്ത്ര സമീപനം.

Aവ്യവഹാര വാദം (Behaviourism)

Bഘടനാവാദം (Structuralism)

Cഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt theory)

Dജ്ഞാന നിർമ്മിതി വാദം (Cognitive theory)

Answer:

C. ഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt theory)

Read Explanation:

ഗസ്റ്റാള്‍ട്ട് മനശാസ്ത്രം / സാമഗ്രതാവാദം 

    • പരിസരത്തിൻറെ സമഗ്രതയിൽ നിന്നുളവാകുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്നു കരുതുന്ന സമീപനമാണ് ഗസ്റ്റാള്‍ട്ട് സിദ്ധാന്തം.
    • ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം  രൂപം, ആകൃതി എന്നാണ്.
    • പൂർണ്ണതയ്ക്ക് അതിൻറെ അംശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷ രൂപ ഗുണത്തെ ഗസ്റ്റാൾട്ട് എന്നു വിളിക്കാം.
    • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
    • കര്‍ട് കൊഫ്കവുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
    • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
    • അംശങ്ങളുടെ ആകെത്തുകയെക്കാള്‍ മെച്ചപ്പെട്ടതാണ് സമഗ്രത. സമഗ്രതയിൽ ആണ് യഥാർഥമായ അറിവ് ഉല്പാദിപ്പിക്കപ്പെടുന്നത്.
    • കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന ചിമ്പാൻസിയിൽ  നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി.

Related Questions:

"പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജനമാണ്" എന്ന് നിർവ്വഹിച്ചതാര് ?
"The capacity to acquire and apply knowledge". is called
If the students couldn't answer the given questions, the
അഭിരുചി ശോധകങ്ങൾ എത്ര തരം?
പഠിപ്പിക്കുന്ന പാഠഭാഗം താരതമ്യേന കഠിനം ആണെങ്കിൽ അവ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മാറ്റിയെടുക്കാൻ താങ്കൾ അവലംബിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം ?