App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 40(1) അനുസരിച്ച് ഒരു സ്വകാര്യവ്യക്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര സമയപരിധിക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥന് കൈമാറണം?

A6 മണിക്കൂറിനുള്ളിൽ

B12 മണിക്കൂറിനുള്ളിൽ

C24 മണിക്കൂറിനുള്ളിൽ

Dഇവയൊന്നുമല്ല

Answer:

A. 6 മണിക്കൂറിനുള്ളിൽ

Read Explanation:

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 2023 – സ്വകാര്യവ്യക്തിയുടെ അറസ്റ്റ്

  • ഇന്ത്യയുടെ ക്രിമിനൽ നിയമ വ്യവസ്ഥയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു കൂട്ടം നിയമനിർമ്മാണങ്ങളുടെ ഭാഗമാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 2023.

  • ഈ നിയമം ക്രിമിനൽ നടപടി ചട്ടം (Code of Criminal Procedure - CrPC), 1973-ന് പകരമായി നിലവിൽ വന്നതാണ്.

  • BNSS 2023-ലെ സെക്ഷൻ 40(1) സ്വകാര്യവ്യക്തിക്ക് ഒരാളെ അറസ്റ്റ് ചെയ്യാനുള്ള അധികാരത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.


Related Questions:

അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
മനുഷ്യകച്ചവടത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS ലെ സെക്ഷൻസ് പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ: 309 (4) - കവർച്ച നടത്തുന്നത് ഹൈവേയിൽ വെച്ച്, സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലാണെങ്കിൽ, 14 വർഷം വരെ തടവും പിഴയും.
  2. സെക്ഷൻ: 309(5) - കവർച്ച നടത്താൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഏഴു വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.
  3. സെക്ഷൻ: 309(6) - ചില കേസുകളിൽ, കവർച്ച നടത്തുന്നതിനിടയിലോ, കവർച്ചാ ശ്രമത്തിനിടയിലോ, മറ്റൊരു വ്യക്തിയെ ദേഹോപദ്രവം ഏൽപിക്കുമെങ്കിൽ, ആ വ്യക്തിയും കവർച്ചയിൽ കൂട്ടുചേർന്ന മറ്റു വ്യക്തികൾക്കും ജീവപര്യന്തം തടവിനോ, 10 വർഷം വരെ ആകാവുന്ന കഠിന തടവിനോ, ഒപ്പം പിഴ ശിക്ഷയും അർഹതയുണ്ട്.
    പൊതുസേവകൻ മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ രേഖ തയ്യാറാക്കിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?