App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്നതിനുള്ള അവസരമാണ് :

Aഇൻക്ലൂസീവ് എഡ്യൂക്കേഷൻ

Bഔപചാരിക വിദ്യാഭ്യാസം

Cസാങ്കേതിക വിദ്യാഭ്യാസം

Dഅനൗപചാരിക വിദ്യാഭ്യാസം

Answer:

A. ഇൻക്ലൂസീവ് എഡ്യൂക്കേഷൻ

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive Education) 

  • ജാതി-മത-വർഗ-സാംസ്കാരിക-സാമ്പത്തിക - സാമൂഹിക ഭേദമെന്യേ യാതൊരു വിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം പൂർണ തോതിൽ തന്നെ പൊതു വിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990
  • ഭിന്നശേഷിക്കാരായവരെ സംബന്ധിച്ച് പ്രത്യയ ശാസ്ത്രപരമായ ഒരു പരിവർത്തനമാണ് "ഉൾച്ചേർന്ന വിദ്യാഭ്യാസം" .
  • UNICEF ന്റെ 2003-ലെ കണക്കനുസരിച്ച് മിതമായ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളിൽ 70% വരെയുള്ളവരെ പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കാനാവും. 
  • എന്നാൽ തീവ്രമായ പ്രശ്നമുള്ളവർക്ക് സവിശേഷ സ്കൂളുകളാണ് അഭികാമ്യം. 

Related Questions:

വാക്യഘടന വിശകലനം ചെയ്യുന്നതിന തൽക്ഷണ ഘടകവിശ്ലേഷണ രീതി ആവിഷ്കരിച്ചത് ആര് ?
ശരിയായ ക്രമം ഏത്?
ഒരു കൊച്ചുകുട്ടി ഒരു പുതിയ സാഹചര്യത്തോട് പ്രതികരിക്കുന്നത് ആ കുട്ടി മുൻപ് സമാന സാഹചര്യത്തിൽ പ്രതികരിച്ചത് പോലെയാകും ഇത് ഏതുമായി ബന്ധപ്പെട്ടതാണ് ?
ചോദ്യത്തിന് പ്രതീക്ഷിച്ച ഉത്തരം നൽകിയ കുട്ടിയെ അധ്യാപകൻ പ്രശംസിക്കുന്നു. കൂടുതൽ പ്രശംസ പിടിച്ചുപറ്റാനുള്ള ആഗ്രഹത്താൽ കുട്ടി കൂടുതൽ നന്നായി പഠിക്കാനുള്ള ശ്രമം തുടരുന്നു. ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തന്നിരിക്കുന്നവയിൽ വ്യക്തിഗത വ്യത്യാസങ്ങളുടെ മേഖലയിൽ ഉൾപ്പെടാത്തത് ഏത് ?