Challenger App

No.1 PSC Learning App

1M+ Downloads

'ഭീകര വാഴ്ച'ക്കുശേഷം ഫ്രാൻസിൽ നിലനിന്നിരുന്ന ഡയറക്ടറി ഭരണത്തിൻറെ പോരായ്മകൾ ഇവയിൽ എന്തെല്ലാമായിരുന്നു ?

1.ശക്തമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.

2.ഭരണ സാമർത്ഥ്യം ഇല്ലാത്തവരായിരുന്നു ഡയറക്ടറിയിലെ അംഗങ്ങൾ

3.ഫ്രഞ്ച് വിപ്ലവാനന്തരം തകർന്നു കൊണ്ടിരുന്ന ഫ്രാൻസിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചില്ല..

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

ഡയറക്റ്ററി

  • ഡയറക്റ്ററി എന്ന അഞ്ചംഗ നേതൃത്വക്കൂട്ടായ്മയാണ് 1795 നവമ്പർ മുതൽ 1799 നവമ്പർ വരെ പ്രഥമ ഫ്രഞ്ചു റിപബ്ലിക് ഭരിച്ചത്.

  • ഭീകര വാഴ്ചക്കുശേഷം നിലവിൽ വന്ന ഭരണസംവിധാനമായിരുന്നു ഇത്.

  • ഭരണ സാമർത്ഥ്യം ഇല്ലാത്ത ഡയറക്ടറിയിലെ അംഗങ്ങള്ക്ക് കീഴിൽ ഫ്രാൻസിൽ ശക്തമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉദയം ചെയ്തു.

  • ഫ്രഞ്ച് വിപ്ലവാനന്തരം തകർന്നു കൊണ്ടിരുന്ന ഫ്രാൻസിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചില്ല

  • ഫ്രാൻസിൽ നിലനിന്നിരുന്ന പണപെരുപ്പത്തിന് ഒരു പരിഹാരം കണ്ടെത്താൻ ഈ ഒരു ഭരണ സംവിധാനത്തിന് സാധിക്കാത്തതും ഡയറക്ടറി ഭരണത്തിന് എതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകാൻ ഇടയായി.


Related Questions:

'പടവാളിനേക്കാൾ ശക്തിയുള്ളതാണ് തൂലിക' എന്ന് തെളിയിച്ച വിപ്ലവം ഏത് ?
What was the slogan of the French Revolution?
നെപ്പോളിയൻ പൂർണമായും പരാജയപ്പെട്ട യുദ്ധമായ വാട്ടർലൂ യുദ്ധം നടന്നത് ഏത് വർഷം ?
"എനിക്ക് നല്ല അമ്മമാരെ തരു, ഞാൻ നിങ്ങൾക്കു നല്ല രാഷ്ട്രം തരാം" എന്നത് ആരുടെ പ്രശസ്‌ത വാചകമാണ്?

Which of the following statements are true?

1.The fall of the Bastille was regarded in France as a triumph of liberty.

2.After the fall of the Bastille, the peasants rose against the nobles.Riots began against the aristocrats all over France.