App Logo

No.1 PSC Learning App

1M+ Downloads
ഭൂകമ്പ തരംഗങ്ങളുടെ പ്രവേഗത്തെ (Velocity) സ്വാധീനിക്കുന്ന പ്രാഥമിക ഘടകം ഏതാണ് ?

Aവൈദ്യുതചാലകത

Bകാന്തിക സംവേദനക്ഷമത

Cസഞ്ചരിക്കുന്ന മാധ്യമത്തിന്റെ സാന്ദ്രത

Dറേഡിയോ ആക്ടീവിറ്റി

Answer:

C. സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സാന്ദ്രത

Read Explanation:

ഭൂകമ്പ തരംഗങ്ങളുടെ പ്രവേഗം 

  • ഭൂകമ്പ തരംഗങ്ങളുടെ പ്രവേഗത്തെ (Velocity ) സ്വാധീനിക്കുന്ന പ്രാഥമിക ഘടകങ്ങളിലൊന്നാണ് സഞ്ചരിക്കുന്ന മാധ്യമത്തിന്റെ (ഭൂവസ്തുക്കളുടെ) സാന്ദ്രത അഥവാ Material Density .
  • ഭൂകമ്പ തരംഗങ്ങളായ സീസ്മിക് തരംഗങ്ങൾ, ഭൂമിയുടെ ഉപരിതലത്തിനടിയിൽ വ്യത്യസ്ത വസ്തുക്കളിലൂടെയാണ് സഞ്ചരിക്കുന്നത് 
  • ഈ സഞ്ചാരത്തിൽ അവയുടെ പ്രവേഗം നിർണ്ണയിക്കുന്നതിൽ ഈ വസ്തുക്കളുടെ സാന്ദ്രത നിർണായക പങ്ക് വഹിക്കുന്നു.
  • ഭൂകമ്പ തരംഗങ്ങൾ സാന്ദ്രത കൂടിയ വസ്തുക്കളിലൂടെ കൂടുതൽ പ്രവേഗത്തിൽ  സഞ്ചരിക്കുകയും,സാന്ദ്രത കുറഞ്ഞ  വസ്തുക്കളിലൂടെ സഞ്ചരിക്കുമ്പോൾ അവയുടെ പ്രവേഗം കുറയുകയും ചെയ്യുന്നു 

ഭൂമിയുടെ ആന്തരിക പാളികൾ തിരിച്ചറിയുന്നതിലെ പങ്ക് 

  • ഭൂകമ്പ തരംഗങ്ങളുടെ ഈ സവിശേഷത  ഭൂമിയുടെ അന്തർഭാഗത്തെ പാളികളെ  തിരിച്ചറിയുന്നതിലും,കൂടുതൽ  മനസ്സിലാക്കുന്നതിലും സഹായകമാകുന്നു 
  • ഭൂവസ്തുക്കളുടെ സാന്ദ്രത ഏറ്റവും കുറഞ്ഞ ഭൂമിയുടെ പാളി ഭൂവൽക്കമാണ്,ഇവയിലൂടെ സഞ്ചരിക്കുബോൾ ഭൂകമ്പ തരംഗങ്ങൾക്ക് പ്രവേഗം കുറവായിരിക്കും 
  • ഭൂവസ്തുക്കളുടെ സാന്ദ്രത ഏറ്റവും കുറഞ്ഞ ഭൂമിയുടെ പാളി ഭൂവൽക്കമാണ്,ഇവയിലൂടെ സഞ്ചരിക്കുബോൾ ഭൂകമ്പ തരംഗങ്ങൾക്ക് പ്രവേഗം കുറവായിരിക്കും 
  • ഭൂവസ്തുക്കളുടെ സാന്ദ്രത ഏറ്റവും കൂടിയ  ഭൂമിയുടെ പാളി അകക്കാമ്പാണ് ,ഇവയിലൂടെ സഞ്ചരിക്കുബോൾ ഭൂകമ്പ തരംഗങ്ങൾക്ക് പ്രവേഗം കൂടുതലായിരിക്കും 

 


Related Questions:

അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത് ?
മരിയാന ദ്വീപുകളിലെ ജനങ്ങളെ അറിയപ്പെടുന്ന പേര് ?
The uppermost layer over the earth is called the ______.
' പരിണാമത്തിന്റെ പരീക്ഷണശാല ' എന്നറിയപ്പെടുന്ന ദ്വീപ് ?
അഗ്നിപർവതങ്ങളിലൂടെ പുറന്തള്ളുന്ന ലാവയുടെ സ്രോതസ്സ് ?