App Logo

No.1 PSC Learning App

1M+ Downloads
ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തിന്റെ കൂടിയ വില അനുഭവപ്പെടുന്നതെവിടെ?

Aഭൂമദ്ധ്യരേഖയിൽ

Bധ്രുവങ്ങളിൽ

Cഭൂകേന്ദ്രത്തിൽ

Dഭൂമിയുടെ ഉപരിതലത്തിന് അല്പം മുകളിൽ

Answer:

B. ധ്രുവങ്ങളിൽ

Read Explanation:

ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (Acceleration due to Gravity):

  • ഗുരുത്വാകർഷണ ബലം മൂലം ഒരു വസ്തു നേടുന്ന ത്വരണത്തെയാണ് ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) എന്ന് പറയുന്നത്. 
  • സമുദ്രനിരപ്പിൽ ഭൂമിയുടെ ഉപരിതലത്തിൽ g യുടെ സ്റ്റാൻഡേർഡ് മൂല്യം 9.8 m/s2 ആണ്. 
  • ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) യുടെ സൂത്രവാക്യം, 

g = GM/ r2  

  • G = യൂണിവേഴ്സൽ ഗ്രാവിറ്റേഷൻ കോൺസ്റ്റന്റ് (6.67×10-11 Nm2/kg2)
  • M = ഭൂമിയുടെ പിണ്ഡം
  • r = ഭൂമിയുടെ ആരം


           വസ്തുവിന്റെ മാസ്, ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തെ സ്വാധീനിക്കുന്നില്ല. അതിനാൽ, വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് മാറ്റം ഒന്നും തന്നെ സംഭവിക്കുന്നില്ല. 

  • ഒരു വസ്തുവിനുമേൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുമ്പോഴാണ്.
  • ഭൂമി ഒരു ഒത്ത ഗോളമല്ല, അതിനാൽ അതിൻ്റെ ഉപരിതലത്തിൽ എല്ലായിടത്തും ആരം ഒരുപോലെയല്ല. ധ്രുവങ്ങളിൽ ആരം ഏറ്റവും കുറവും, ഭൂമധ്യരേഖയിൽ പരമാവധിയുമാണ്.
  • ഗുരുത്വാകർഷണം മൂലമുള്ള ത്വരണം ധ്രുവങ്ങളിൽ പരമാവധി ആയിരിക്കും, കാരണം ഭൂമിയുടെ ഉപരിതലവും, കേന്ദ്രവും തമ്മിലുള്ള ദൂരം എറ്റവൂം കുറവ് ധ്രുവങ്ങളിലാണ്.
  • ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്.

Related Questions:

What are ultrasonic sounds?
ദ്രാവക തുള്ളികൾ ഗോളാകൃതി പ്രാപിക്കാൻ കാരണം....................ആണ് .

മാസുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക .

  1. പദാർത്ഥത്തിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ ആകെ അളവ്
  2. പ്രപഞ്ചത്തിൽ എല്ലായിടത്തും ഇത് സ്ഥിരമായിരിക്കും.
  3. ഇതിന്റെ യൂണിറ്റ് കിലോഗ്രാമാണ്.
  4. ഇതിന്റെ യൂണിറ്റ് ന്യൂട്ടൻ ആണ്.
    Which radiation has the highest penetrating power?
    Slides in the park is polished smooth so that