App Logo

No.1 PSC Learning App

1M+ Downloads
"ഭൂദാന പ്രസ്ഥാനത്തിന്റ്റെ" ഉപജ്ഞാതാവ് ?

Aജയപ്രകാശ് നാരായണൻ

Bമഹാത്മാഗാന്ധി

Cവിനോബാ ഭാവെ

Dബാബ ആംതെ

Answer:

C. വിനോബാ ഭാവെ

Read Explanation:

വിനോബാ ഭാവെ

  • ഇരുപതാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ സാമൂഹികപരിഷ്കർത്താക്കളിൽ പ്രമുഖൻ.

  • ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്

  • ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹകാലത്ത്‌ നിരീക്ഷകനായി കേരളത്തിലെത്തി

  • ഗീതാപ്രവചനം,സ്വരാജ്യശാസ്ത്രം എന്നീ പുസ്തകങ്ങൾ രചിച്ച വ്യക്തി.

  • ജനഹൃദയങ്ങളിലുണ്ടാകുന്ന അടിസ്ഥാനപരമായ മൂല്യപരിവര്‍ത്തനമാണ്‌ വിപ്ലവമെന്നു വിശ്വസിച്ച ഗാന്ധിയന്‍

  • വായുവും ജലവും ഭൂമിയും ഒരുപോലെ പൊതുവാകണമെന്ന്‌ അഭിപ്രായപ്പെട്ട നേതാവ്‌.

  • മഗ്സസേ അവാര്‍ഡ്‌ നേടിയ ആദ്യ ഭാരതീയന്‍

  • മഗ്സസേ അവാര്‍ഡും ഭാരതരത്നവും ലഭിച്ചിട്ടുള്ള ആദ്യ സ്വാതന്ത്യയസമരസേനാനി.

  • 1937-ല്‍ പവ്നാറില്‍ പരമധാമ ആശ്രമം  സ്ഥാപിച്ചു.

  • 1975-ലെ അടിയന്തിരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി (Anusheelan Parva, ie the Discipline Era) എന്നു വിശേഷിപ്പിച്ച നേതാവ്.

  • ഗാന്ധിജിയുടെ മരണാനന്തരം 1948 മാര്‍ച്ചില്‍ സര്‍വോദയ സമാജം സ്ഥാപിച്ച നേതാവ്‌

  • 'ഗാന്ധിജിയുടെ ആത്മീയ പിൻഗാമി' എന്നറിയപ്പെടുന്ന നേതാവ്


Related Questions:

Raja Rammohan Roy was the central figure in the awakening of modern India. Deeply devoted to the work of religious and social reforms, he founded the Brahmo Samaj. Which was the year of establishment of Brahmo Samaj?
രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്?
ബ്രാഹ്മണ മേധാവിത്വതേയും, ജാതി വ്യവസ്ഥയെയും ശക്തമായി എതിർക്കുകയും, ‘സർവവിദ്യാധിരാജ’ എന്നറിയപ്പെടുന്ന അദൈത സിദ്ധാന്തം പ്രചരിപ്പിക്കുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ് ആരാണ് ?
തിയൊസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ് ?

With reference to Tatvabodhini Sabha, consider the following statements: Which of the statements given is/are wrong?

  1. It was founded by Abanindranath Tagore
  2. It promoted rational thinking and outlook amongst the intellectuals.
  3. It promoted a systematic study of India's past.
  4. It was founded in Calcutta on 6 October 1859