ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു?
A4
B2
C6
D3
Answer:
B. 2
Read Explanation:
ഭൂപടവർഗ്ഗീകരണം തോതിന്റെ(scale) അടിസ്‌ഥാനത്തിൽ
- ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ രണ്ടായി തിരിച്ചിരിക്കുന്നു:
- ചെറിയ തോത് ഭൂപടങ്ങൾ(Small scale maps)
- വലിയ തോത് ഭൂപടങ്ങൾ(Large scale maps)
- ലോകം, വൻകരകൾ, രാജ്യങ്ങൾ, സംസ്ഥാനങ്ങൾ തുടങ്ങിയ വിസ്തൃതമായ പ്രദേശങ്ങളെ ചെറിയൊരു കടലാസിൽ ചിത്രീകരിക്കേണ്ടി വന്നാൽ വളരെക്കുറച്ച് വിവരങ്ങൾ മാത്രമെ അവയിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളു.
- വലിയ ഭൂപ്രദേശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി തയാറാക്കുന്ന ഭൂപടങ്ങളാണ് ചെറിയ തോത് ഭൂപടങ്ങൾ (Small Scale Maps).
- എന്നാൽ താരതമ്യേന ചെറിയ ഭൂപ്രദേ ശങ്ങളായ വില്ലേജോ വാർഡോ ആണ് ഭൂപടത്തിൽ ചിത്രീകരിക്കുന്നതെങ്കിൽ ഒട്ടേറെ വിവരങ്ങൾ അതിൽ ഉൾപ്പെടുത്താൻ കഴിയും.
- ഇത്തരത്തിൽ താരതമ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് വലിയ തോത് ഭൂപടങ്ങൾ
- ചെറിയ തോത് ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :
- അറ്റ്ലസ് ഭൂപടം (Atlas Map)
- ചുമർഭൂപടങ്ങൾ (Wall Maps)
- വലിയ തോത് ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :
- കഡസ്ട്രൽ ഭൂപടം(Cadastral Map),
- ധരാതലീയ ഭൂപടം (Topographical Map)
- കഡസ്ട്രൽ ഭൂപടം(Cadastral Map),