ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?
Aഅശ്വമേഖല
Bവാണിജ്യവാത മേഖല
Cനിർവാതമേഖല
Dധ്രുവീയമേഖല
Answer:
C. നിർവാതമേഖല
Read Explanation:
ആഗോള മർദ്ദമേഖലകൾ (Global Pressure Belts)
ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).
ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)
മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല
സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.
വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല
ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല
പണ്ട് പായ്ക്കപ്പലുകളിൽ സഞ്ചരിച്ചിരുന്ന യാത്രികർ ഭയപ്പെട്ടിരുന്ന മേഖല
വൻതോതിൽ വായു മുകളിലേക്കു ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ്.
കാറ്റുകൾ ഇല്ലാത്ത ഈ മേഖല അറിയപ്പെടുന്നത് നിർവാതമേഖല (Doldrums)