App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉത്തര ദക്ഷിണധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന സാങ്കല്‌പിക രേഖ ?

Aഅക്ഷാംശരേഖ

Bഉത്തരായനരേഖ

Cരേഖാംശരേഖ

Dഭൂമധ്യരേഖ

Answer:

C. രേഖാംശരേഖ

Read Explanation:

  • ഭൂമിയുടെ ഉത്തര ദക്ഷിണധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന സാങ്കല്‌പിക രേഖകളാണ് രേഖാംശരേഖകൾ.

  • അന്തർദേശീയ സമയം കണക്കാക്കുന്നത് രേഖാംശ രേഖകളെ ആസ്‌പദമാക്കിയാണ്.

  • 0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (പ്രൈം മെറിഡിയൻ)

  • ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി കടന്ന് പോകുന്നതിനാലാണ് ഈ രേഖക്ക് ഗ്രീനിച്ച് രേഖ എന്ന് പേര് നൽകപ്പെട്ടത്.

  • ലോകത്തെവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് ഗ്രീനിച്ച് രേഖയുടെ അടിസ്ഥാനത്തിലാണ്.

  • ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖയാണ് 0° രേഖാംശ രേഖ.

  • ഇന്ത്യ പൗരസ്ത്യ (കിഴക്ക്) രാജ്യമായത് ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ്.

  • സൂര്യൻ ഉദിക്കുന്നത് - കിഴക്ക് (ഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറ് നിന്ന് കിഴക്കോട്ടായതിനാലാണ്)


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കിഴക്കുപടിഞ്ഞാറായി കടന്നുപോകുന്ന ഉത്തരായന രേഖ ഇന്ത്യയെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു.
  2. ഉത്തരായനരേഖയ്ക്ക് വടക്കുഭാഗം ഉഷ്‌ണമേഖലയിൽ (Tropical zone) ഉൾപ്പെടുന്നു
  3. ഉത്തരായനരേഖയ്ക്ക് തെക്കുഭാഗം ഉപോഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും ഉൾപ്പെടുന്നു.
    Which is the state with the least coastline in India ?
    Which of the following imaginary lines almost divides India into two equal parts?
    ഇന്ത്യയുടെ ദേശീയ പൈതൃക മൃഗംഏതാണ് ?
    ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന അരുണാചൽ പ്രദേശിലെ സമയം പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ സമയത്തെക്കാൾ എത്ര മുൻപിലാണ് ?