App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്‌തുക്കൾക്ക് ഉത്തരാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനം ഉണ്ടാകുന്നു. ഈ ദിശാ വ്യതിയാനം അറിയപ്പെടുന്നത് :

Aഅപകേന്ദ്ര ബലം

Bമർദ്ദചരിവുമാനബലം

Cഗ്രാവിറ്റി

Dകൊറിയോലിസ് ബലം

Answer:

D. കൊറിയോലിസ് ബലം

Read Explanation:

കാറ്റിന്റെ വേഗതയെയും ദിശയെയും സ്വാധീനിക്കുന്ന ഘടകങ്ങൾ

  • മർദ്ദചരിവുമാനബലം (Pressure gradient force)

  • കൊറിയോലിസ് പ്രഭാവം (Coriolis Force)

  •  ഘർഷണം (Friction)

മർദ്ദചരിവുമാനബലം (Pressure gradient force)

  • ഭൗമോപരിതലത്തിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ മർദം വ്യത്യസ്തമായിരിക്കും. 

  • ഇത്തരത്തിൽ തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന മർദ്ദ വ്യതിയാനം അറിയപ്പെടുന്നത് മർദചരിവുമാനബലം (Pressure gradient Force).

  • തിരശ്ചീനതലത്തിൽ മർദ്ദവ്യത്യാസം ഏറെയാണെങ്കിൽ അവിടെ മർദചരിവ് കൂടുതലായിരിക്കും.

  • തിരശ്ചീനതലത്തിൽ മർദവ്യത്യാസം കുറവാണെങ്കിൽ അവിടെ മർദചരിവ് കുറവായിരിക്കും.

  • സമമർദരേഖകൾ അടുത്തടുത്തായി കാണപ്പെടുന്ന ഇടങ്ങളിൽ മർദചരിവ് കൂടുതലും

  • സമമർദരേഖകൾ ഒന്നിനൊന്ന് അകന്ന് സ്ഥിതി ചെയ്യുകയാണെങ്കിൽ മർദചരിവ് കുറവുമായിരിക്കും.

ഘർഷണബലം

  • കാറ്റിൻ്റെ വേഗതയെ സ്വാധീനിക്കുന്ന ഘടകം

  • ഭൗമോപരിതലത്തിനടുത്ത് കാറ്റിന് ഘർഷണം ഏറ്റവും കൂടുതലായിരിക്കും.

  • സമുദ്രോപരിതലം, നിരപ്പായ ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാറ്റിനു വേഗം കൂടുതലായിരിക്കാൻ കാരണം ഘർഷണം കുറവായതിനാൽ

  • ദുർഘടമായ ഭൂപ്രകൃതി, മരങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാറ്റിനു വേഗം കുറവായിരിക്കാൻ

കൊറിയോലിസ് ബലം

  • കാറ്റിൻ്റെ ദിശയെ സ്വാധീനിക്കുന്ന ഘടകം.

  • ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്‌തുക്കൾക്ക് ഉത്തരാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനം ഉണ്ടാകുന്നു. 

  • ഈ ദിശാ വ്യതിയാനമാണ് കൊറിയോലിസ് പ്രഭാവം

  • കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് ഗുസ്‌താവ് ഡി. കൊറിയോലിസ്

  • കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്ത്‌ അമേരിക്കൻ ശാസ്ത്രജ്ഞൻ അഡ്‌മിറൽ ഫെറൽ

  • ധ്രുവങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരും തോറും കൊറിയോലിസ് ബലം കുറയുന്നു.

  • മർദചരിവുമാനബലത്തിന് ലംബമായിട്ടാണ് കോറിയോലിസ് ബലം അനുഭവപ്പെടുന്നത്.


ഫെറൽ നിയമം (Ferrel's Law)

  • കോറിയോലിസ് ബലത്തിൻ്റെ പ്രഭാവത്തിൽ ഉത്തരാർദ്ധഗോളത്തിന്റെ കാറ്റുകൾ സഞ്ചാരദിശയ്ക്ക് വലതുവശത്തേക്ക് ദക്ഷിണാർത്ഥഗോത്തിൻ്റെ സഞ്ചാരദിശയ്ക്ക് ഇടത്തയ്ക്കും വ്യതിചലിക്കുന്നുവെന്ന് പ്രതിപാദിക്കുന്ന നിയമം.

  • കോറിയോലിസ് ബലം സമമർദരേഖകൾക്ക് ലംബമായിരിക്കും.

  • മർദചരിവുമാനബലം കൂടുന്തോറും കാറ്റിൻറെ വേഗതയും ദിശാവ്യതിയാനവും കൂടും.

  • ഭൂമധ്യരേഖാപ്രദേശത്ത് കോറിയോലിസ് ബലം പൂജ്യം ആയതിനാൽ കാറ്റ് സമമർദരേഖകൾക്ക് ലംബമായി വീശുന്നു. 

  • ഇത് ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന് പകരം വായു കൊണ്ട് നിറയാൻ കാരണമാവുന്നു.

  • ഇതാണ് ഭൂമധ്യരേഖാപ്രദേശങ്ങളിൽ ഉഷ്‌ണമേഖലാ ചുഴലിക്കാറ്റുകൾ രൂപംകൊള്ളാതിരിക്കാൻ കാരണം.


Related Questions:

"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?
2018ൽ സെപ്തംബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റിൻറെ പേരെന്ത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ആഗോളവാതം ഏതെന്ന് തിരിച്ചറിയുക :

  • ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകൾ

  • ഈ കാറ്റുകൾക്ക് മുൻകാല നാവികർ “റോറിംഗ് ഫോർട്ടീസസ്, 'ഫ്യൂറിയസ് ഫിഫ്റ്റീസ്', "സ്ക്രീമിംഗ് സിക്സ്റ്റീസ്' എന്നീ പേരുകൾ നൽകി.

  • ഈ കാറ്റുകൾ ദക്ഷിണാർദ്ധഗോളത്തിൽ തെക്കോട്ട് പോകുന്തോറും വളരെയധികം ശക്തിയിൽ വീശുന്നു. വൻകരകളുടെ അഭാവവും വിസ്തൃതമായുള്ള സമുദ്രങ്ങളുമാണ് ദക്ഷിണാർധഗോളത്തിൽ ഇതിന് കാരണമാകുന്നത്. 

സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത് :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ആഗോളവാതം ഏതെന്ന് തിരിച്ചറിയുക :

  • ഉഷ്ണമേഖലയിലെ ആഗോളവാതം.

  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖലയിലേക്കു വീശുന്ന കാറ്റുകൾ

  • നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന ഈ കാറ്റുകൾ വ്യാപാരത്തിനായി പായ്‌കപ്പലിൽ യാത്ര ചെയ്തിരുന്ന വ്യാപാരികൾക്ക് സഹായകമായിരുന്നു