Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ലിത്തോസ്ഫിയറിൽ (ശിലാമണ്ഡലം) എന്താണ് ഉൾക്കൊള്ളുന്നത്?

Aഭൂവൽക്കം മാത്രം

Bഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും

Cമാന്റിലിന്റെ ഉപരിഭാഗം

Dമാന്റിലും കാമ്പിന്റെ ഉപരിഭാഗവും

Answer:

B. ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും

Read Explanation:

ശിലാമണ്ഡലം

  • ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭൂമിയുടെ  ഭാഗത്തെ ശിലാമണ്ഡലം അഥവാ ലിത്തോസ്ഫിയർ  (Lithosphere) എന്നു വിളിക്കുന്നു.
  • ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്‌ത കനത്തിൽ നിലകൊള്ളുന്നു. 
  • ഖരരൂപത്തിലാണ് ശിലാമണ്ഡലം നിലകൊള്ളുന്നത് 
  • ഇത് പ്രാഥമികമായി പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്
  • സ്ഥലമണ്ഡലം എന്നുമറിയപ്പെടുന്നു 
  • ശിലാമണ്ഡലത്തിനു താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ സ്‌ഥിതി ചെയുന്ന ഭാഗത്തെ അസ്തനോസ്ഫിയർ(Asthenosphere) എന്ന് വിളിക്കുന്നു.

Related Questions:

ധരാതലീയ ഭൂപട വായനയ്ക്ക് ആവശ്യമായ അടിസ്ഥാന ധാരണകൾ എന്തെല്ലാം :

  1. ഭൂപടങ്ങളുടെ നമ്പർ ക്രമം
  2. സ്ഥാന നിർണയരീതികൾ
  3. ഭൂപ്രദേശത്തിന്റെ ഉയരവും ചരിവും
  4. അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും
    ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?
    The international treaty Paris Agreement deals with :

    താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?

    1. കൽക്കരി പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
    2. തിരമാല പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
    3. സൂര്യൻ പാരമ്പര്യ ഊർജ്ജ സ്രോതസ്സാണ്
      Which among the following statements is not related to longitude?