മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാന രാജാവായ ധനനന്ദനെ തോല്പിച്ച് സിംഹാസനം കരസ്ഥമാക്കിയത് ആര് ?
Aഅശോകൻ
Bചന്ദ്രഗുപ്തൻ
Cബിന്ദുസാരൻ
Dകൃഷ്ണഗുപ്തൻ
Answer:
B. ചന്ദ്രഗുപ്തൻ
Read Explanation:
മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാന രാജാവായ ധനനന്ദനെ തോല്പിച്ചാണ് ചന്ദ്രഗുപ്തൻ സിംഹാസനം കരസ്ഥമാക്കുന്നത്.
അദ്ദേഹത്തിന്റെ പൂർവ്വകാല ചരിത്രത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ഇല്ല. എങ്കിലും പിപ്പലി വനത്തിലെ മോരിയ വംശത്തിൽ (ഭഗവാന്റെ വംശം) നിന്നാണ് വരുന്നതെന്നും നന്ദകുലവുമായി ബന്ധമുണ്ടെന്നും വിശ്വാസങ്ങൾ ഉണ്ട്.
അദ്ദേഹത്തെപ്പറ്റി ഗ്രീക്കു രേഖകളിൽ പരാമർശമുണ്ട്.
അതിൽ ആന്ത്രെകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്.
ചന്ദ്രഗുപ്തൻ അലക്സാണ്ടറെ സംന്ധിച്ചെന്നും തലകുനിച്ച് സംസാരിക്കാത്തതിനാൽ അലക്സാണ്ടർക്ക് കോപം വന്നുവെന്നും എന്നാൽ ചന്ദ്രഗുപ്തൻ മുടിനാരിഴക്ക് രക്ഷപ്പെട്ടുവെന്നും പറയുന്നു.