Challenger App

No.1 PSC Learning App

1M+ Downloads
'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?

Aഫൊൻ

Bഹർമാറ്റൺ

Cലൂ

Dചിനൂക്ക്

Answer:

D. ചിനൂക്ക്

Read Explanation:

  • വടക്കേ അമേരിക്കയിലെ റോക്കിസ് പർവ്വതനിരയുടെ കിഴക്കു ചരിവിലൂടെ താഴേക്ക് വീശുന്ന ഉഷ്ണ കാറ്റാണ് 'ചിനൂക്ക്'
  • ശൈത്യത്തിൻ്റെ കാഠിന്യം കുറച്ചു കാനഡയിലെ ഗോതമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ സൃഷ്ടിക്കുന്ന കാറ്റുകൂടിയാണ് 'ചിനൂക്ക്' .
  • 'മഞ്ഞുത്തീനി' (Snow Eater) എന്നും വിളിക്കുന്നു.

Related Questions:

ഇൻറ്റർ ട്രോപ്പിക്കൽ കോൺവെർജൻസ് സോണുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് കണ്ടെത്തുക:

  1. വടക്ക്-കിഴക്ക്, തെക്ക്-കിഴക്കൻ വ്യാപാര കാറ്റുകൾ കൂടിച്ചേരുന്ന ന്യൂനമർദ മേഖലയാണിത്
  2. ഇത് മൺസൂൺ ട്രഫ് എന്നും അറിയപ്പെടുന്നു.
  3. ഭൂമധ്യരേഖയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു
........................ എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് സൈക്ലോൺ എന്ന പദം രൂപം കൊണ്ടത്.
കാറ്റുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?

വാണിജ്യവാതങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖലയിലേക്കു വീശുന്ന കാറ്റുകൾ
  2. നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന ഈ കാറ്റുകൾ വ്യാപാരത്തിനായി പായ്‌കപ്പലിൽ യാത്ര ചെയ്തിരുന്ന വ്യാപാരികൾക്ക് സഹായകമായിരുന്നതിനാലാണ് ഇവ വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നത്.
  3. 30° വടക്ക് അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്കു വീശുന്നത് - വടക്ക് കിഴക്കൻ വാണിജ്യവാതം (North East Trade wind).
  4. 30° തെക്ക് അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്കു  വീശുന്നത് - തെക്ക് കിഴക്കൻ വാണിജ്യവാതം (South East Trade wind).
    ആൽപ്സ് പർവത നിര കടന്ന് വടക്കൻ താഴ്‌വാരത്തേക്ക് വീശുന്ന കാറ്റ് ?