App Logo

No.1 PSC Learning App

1M+ Downloads
മണ്ണിലെ ജലാംശം തിരിച്ചറിയുവാൻ, ചെയ്യേണ്ട ടെസ്റ്റ് ഏതാണ് ?

Aഹൈട്രജൻ പെറോക്സൈഡ് ടെസ്റ്റ്

Bബോയിലിങ് ട്യൂബ് ടെസ്റ്റ്

Cഫിൽറ്റർ പേപ്പർ ടെസ്റ്റ്

Dകോണികൾ ഫ്ലാസ്ക് ടെസ്റ്റ്

Answer:

B. ബോയിലിങ് ട്യൂബ് ടെസ്റ്റ്

Read Explanation:

ഹൈട്രജൻ പെറോക്സൈഡ് ടെസ്റ്റ്:

  • മണ്ണിൻ്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന രാസ വസ്തു ആണ്, ഹൈഡ്രജൻ പെറോക്സൈഡ്. 
  • മണ്ണിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുമ്പോൾ, ജൈവാംശത്തിന്റെ തോതിനനുസരിച്ച്, മണ്ണ് പതഞ്ഞ് പൊങ്ങുന്നു.

ബോയിലിങ് ട്യൂബ് ടെസ്റ്റ്:

  • മണ്ണിലെ ജലാംശം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ആണ്, ബോയിലിങ് ട്യൂബ് ടെസ്റ്റ്. 
  • ഒരു ബോയിലിങ് ട്യൂബിൽ, മണ്ണെടുത്തിട്ട്, വായറ്റം പഞ്ഞി കൊണ്ട് അടച്ച് വെച്ച് ചൂടാകുമ്പോൾ, മണ്ണിലെ ജലത്തിന്റെ അംശം നീരാവി ആവുന്നു.
  • ബോയിലിങ് ട്യൂബ് തണുപ്പികുമ്പോൾ, ട്യൂബിന്റെ അറ്റങ്ങളിൽ ജല കണികകൾ കാണപ്പെടുകയും ചെയ്യുന്നു. 

ഫിൽറ്റർ പേപ്പർ ടെസ്റ്റ്:

  • മണ്ണിന്റെ ആഗിരണ ശേഷി തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ആണ് ഫിൽറ്റർ പേപ്പർ ടെസ്റ്റ്. 
  • ഒരേ അളവിലെ വിവിധ മണ്ണിനങ്ങൾ, ഫിൽറ്റർ പേപ്പറിൽ എടുക്കുക. 
  • അവയിൽ, ഡ്രോപ്പറിന്റെ സഹായത്തോടെ ജലം ഇറ്റിക്കുക, ഏത് മണ്ണാണോ ആദ്യം ജല തുള്ളികൾ വീഴ്ത്തുന്നത്, ആ മണ്ണിന് കുറവ് ആഗിരണ ശേഷിയാനുള്ളത്.       

Related Questions:

അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് :
അമ്ല മഴയ്ക്ക് കാരണമാകുന്ന രാസവസ്തു ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ചുവടെ നല്കിയിരിക്കുന്നവയിൽ ജീവജാലങ്ങൾ പ്രത്യക്ഷമായോ, പരോക്ഷമായോ ആശ്രയിക്കുന്ന ഘടകം/ഘടകങ്ങൾ ഏതെല്ലാമാണ് ?
ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന ; ശ്വാസകോശ അർബുദം, ആസ്ത്‌മ എന്നിവക്ക് കാരണമാകുന്ന വാതകം :
അന്തരീക്ഷ വായുവിൽ നൈട്രജന്റെ അളവ് എത്ര?