Challenger App

No.1 PSC Learning App

1M+ Downloads
മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ താഴെപ്പറയുന്നവയിൽ ഏതാണ് ?

Aആർട്ടിക്കിൾ 45

Bആർട്ടിക്കിൾ 47

Cആർട്ടിക്കിൾ 48

Dആർട്ടിക്കിൾ 50

Answer:

B. ആർട്ടിക്കിൾ 47

Read Explanation:

ആർട്ടിക്കിൾ 47

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 47 പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർദ്ദേശക  തത്വമാണ്. 
  • ഭരണകൂടം ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിത നിലവാരവും ഉയർത്തുന്നതും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും അതിന്റെ പ്രാഥമിക കടമകളായി പരിഗണിക്കേണ്ടതാണ്.
  • ഇതിനോടൊപ്പം ലഹരി പാനീയങ്ങളുടെയും, ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്നുകളുടെയും നിരോധനത്തിനായും ഭരണകൂടം പരിശ്രമിക്കേണ്ടതുണ്ട്.

Related Questions:

നാൽപ്പത്തിരണ്ടാം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?

  1. ലോക സഭയുടെയും സംസ്ഥാന അസ്സംബിളികളുടെയും കാലാവധി അഞ്ചു വർഷത്തിൽ നിന്ന് ആറു വർഷമായി ഉയർത്തി
  2. മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറു ഭരണഘടന )എന്നറിയപ്പെടുന്നു.
  3. 10 മൗലികകടമകൾ കൂട്ടിച്ചേർത്തു
  4. ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി

    താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക?

    1. ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിൻ്റെ ലക്ഷ്യം
    2. ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്
    3. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
    4. നയ രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ

      സംസ്ഥാനനയത്തിൻ്റെ ഡയറക്റ്റീവ്പ്രിന്സിപ്പിൾസ് (DPSP)സംബന്ധിച്ച താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്ശെരിയായഉത്തരം തിരഞ്ഞെടുക്കുക

      1. ഈ ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്
      2. ചില ആശയങ്ങൾ ഗാന്ധിയൻ തത്വങ്ങളുടെ പ്രതിഫലനമാണ്
      3. സർക്കാരിൻ്റെ പ്രകടനം അളക്കാനുള്ള അളവുകോലാണ്
      4. ഇത് ഭേദഗതിക്ക് വിധേയമാണ് ,കൂടാതെ ജുഡീഷ്യൽ അവലോകനത്തിനും അതീതമാണ്
        അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?
        ' പയസ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?