Challenger App

No.1 PSC Learning App

1M+ Downloads
മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല :

Aഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല

Bഉപോഷ്‌ണ ഉച്ചമർദ്ദ മേഖല

Cധ്രുവീയ ഉച്ചമർദ്ദമേഖല

Dഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Answer:

A. ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

  • മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല 

  • സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല 

  • ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല 

  • പണ്ട് പായ്ക്കപ്പലുകളിൽ സഞ്ചരിച്ചിരുന്ന യാത്രികർ ഭയപ്പെട്ടിരുന്ന മേഖല 

  • വൻതോതിൽ വായു മുകളിലേക്കു ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ്.

  • കാറ്റുകൾ ഇല്ലാത്ത ഈ മേഖല അറിയപ്പെടുന്നത് നിർവാതമേഖല (Doldrums)


Related Questions:

താപനഷ്ട‌നിരക്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. അന്തരീക്ഷത്തിൽ ഉയരംകൂടുംതോറും താപനില കുറഞ്ഞുവരുന്ന തോത് ക്രമമായ താപനഷ്ട‌നിരക്ക് (Normal lapse rate)
  2. ഇത് ഓരോ ആയിരം മീറ്ററിനും 6.5° സെൽഷ്യസ് എന്ന നിരക്കിലാണ്.
  3. ഭൂമധ്യരേഖാപ്രദേശത്തുനിന്നും ധ്രുവത്തിലേക്ക് പോകുന്തോറും സൗരവികിരണത്തിൻ്റെ അളവ് കൂടുന്നു.
    അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകം :
    ചെമ്മരിയാടിന്റെ രോമക്കെട്ടുപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ ?
    ഇന്റർസ്റ്റെല്ലാർ മേഖലയിൽ നിന്നു സൗരയൂഥത്തിലേക്കെത്തിയ 3ഐ/അറ്റ്ലസ് അന്യഗ്രഹപേടകം അല്ലെന്നും വാൽനക്ഷത്രം ആണെന്നും കണ്ടെത്തിയത്?
    The clouds which causes continuous rain :