App Logo

No.1 PSC Learning App

1M+ Downloads
മധ്യ അക്ഷാംശപ്രദേശങ്ങളിലെ ദൈനംദിന കാലാവസ്ഥയിൽ രാത്രിയും പകലുമുള്ള താപവ്യത്യാസത്തിനു കാരണമാകുന്നത് :

Aഅഭിവഹനം

Bതാപചാലനം

Cസംവഹനം

Dഭൗമവികിരണം

Answer:

A. അഭിവഹനം

Read Explanation:

അഭിവഹനം (Advection)

  • തിരശ്ചീനതലത്തിലുള്ള വായുവിന്റെ ചലനത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയെയാണ് അഭിവഹനം എന്നുവിളിക്കുന്നത്. 

  • വായുവിൻ്റെ ലംബചലനത്തേക്കാൾ താരതമ്യേന പ്രധാനപ്പെട്ടതാണ് തിരശ്ചീനചലനം. 

  • മധ്യ അക്ഷാംശപ്രദേശങ്ങളിലെ ദൈനംദിന കാലാവസ്ഥയിൽ രാത്രിയും പകലുമുള്ള താപവ്യത്യാസത്തിനു കാരണമാകുന്നത് അഭിവഹനമാണ്. 

  • ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക കാറ്റായ 'ലൂ" (Loo) ഉണ്ടാകുന്നത് ഈ പ്രക്രിയയിലൂടെയാണ്.


Related Questions:

ചെമ്മരിയാടിന്റെ രോമക്കെട്ടുപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ ?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങള്‍ കേന്ദ്രീകരിച്ച് ത്വരിതമായി ഖനീകരണം നടക്കുന്നു
  2. ഇത് മേഘരൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു
  3. അതിനാല്‍ പൊടിപടലങ്ങളെ ഘനീകരണ മര്‍മം എന്നു വിളിക്കുന്നു.
    അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം ഏതാണ് ?
    In which layer of the atmosphere is ozone predominantly found, acting as a shield against ultraviolet rays?
    അന്തരീക്ഷത്തിൽ ഉയരംകൂടുംതോറും താപനില കുറഞ്ഞുവരുന്ന തോത് അറിയപ്പെടുന്നത് :