Challenger App

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്രജ്ഞർ ആദ്യബാല്യത്തെ വിശേഷിപിച്ചത്

Aപൊരുത്തപ്പെടലിന്റെ കാലം

Bഅന്തർലീന ഘട്ടം

Cസംഘ ബന്ധ പൂർവ്വകാലം

Dഇവയൊന്നുമല്ല

Answer:

C. സംഘ ബന്ധ പൂർവ്വകാലം

Read Explanation:

ആദ്യ ബാല്യം (Early childhood)

  • ഈ ഘട്ടത്തിൽ കുട്ടിയുടെ സാമൂഹിക വ്യവഹാര മേഖല കുടുംബമാണ്.
  • ഈ ഘട്ടത്തിൽ കുട്ടി അമൂർത്ത ചിന്താശേഷി നേടുന്നില്ല.
  • കുട്ടികൾ കളിയുടെയും, വായനയുടേയും, എഴുത്തിന്റേയും ബാല പാഠങ്ങൾ അഭ്യസിക്കുന്നത് ഈ ഘട്ടത്തിലാണ് (LKG, UKG Stage).
  • ശാരീരികവും, ജൈവപരവുമായ (Biological) ആവശ്യങ്ങൾക്ക് അന്യരെ ആശ്രയിക്കുന്ന പ്രവണത കുറയുന്നു.
  • കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാനും, അവയിൽ സചേതനത്വം (ജീവനുണ്ട് എന്ന ബോധം) ആരോപിച്ച് പെരുമാറാൻ ശ്രമിക്കുന്ന ഘട്ടമാണിത്.
  • ഓട്ടം, ചാട്ടം, സംഘ കളികൾ എന്നിവയിൽ താൽപര്യം കാണിക്കുന്നു.
  • ഈ പ്രായത്തിൽ കുട്ടി കൂട്ടുകാരെ കണ്ടെത്താനും, ചങ്ങാത്തം കൂടാനും തുടങ്ങുന്നു. 
  • അതിലൂടെ സഹകരണവും, അനുകമ്പയും, സാമൂഹികാംഗീകാരവും, കലഹവും, കളിയാക്കലും ശത്രുതയുമൊക്കെ ഉൾപ്പെട്ട സങ്കീർണമായ സാമൂഹിക വ്യവഹാര ശൈലി ആർജ്ജിക്കുന്നു.

ആദ്യ ബാല്യം - വിശേഷണങ്ങൾ:

  • ആദ്യബാല്യം 'വിദ്യാലയ പൂർവ്വഘട്ടം', 'കളിപ്പാട്ടങ്ങളുടെ കാലം' (toy age) എന്നും അറിയപ്പെടുന്നു.
  • ഈ കാലഘട്ടത്തിൽ കുട്ടികൾ പിടിവാശി, ശാഠ്യം, അനുസരണക്കേട്, നിഷേധാത്മക സ്വഭാവം, എതിർക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവ കൂടുതലായി പ്രകടിപ്പിക്കുന്നു. അതിനാൽ മാതാപിതാക്കൾ ഈ ഘട്ടത്തെ 'പ്രശ്നകാലഘട്ടം' (Problem age) ആയും കണക്കാക്കുന്നു.
  • മനഃശാസ്ത്രജ്ഞർ ആദ്യബാല്യത്തെ വിശേഷിപിച്ചത് ‘സംഘ ബന്ധ പൂർവ്വകാലം’ (Pre gang age) എന്നാണ്.
  • ഈ ഘട്ടത്തിൽ കുട്ടികളിൽ കാണപ്പെടുന്ന ഏറ്റവും പ്രാഥമിക തീവ്ര വികാരം അഹത്തോടെയുള്ള സ്നേഹം (Self-love) ആണ്. അതിനാൽ ഈ ഘട്ടത്തെ 'നാർസിസത്തിന്റെ' (ആത്മ രതി) ഘട്ടം എന്നറിയപ്പെടുന്നു.

Related Questions:

എറിക് എറിക്സൺന്റെ മനോ -സാമൂഹ്യ വികാസ ഘട്ടത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രൈമറി വിദ്യാർത്ഥി ഏത് ഘട്ടത്തിലായിരിക്കും ?
Which of the following are most likely to be involved in domestic violence?
ആശയ രൂപീകരണ പ്രക്രിയയുടെ ഏതു ഘട്ടത്തിലാണ് വസ്തുക്കളുടെ അഭാവത്തിൽ അവയെപ്പറ്റി ഓർക്കാനും ചിന്തിക്കാനും കഴിയുന്നത്?
മാതാപിതാക്കളുടേയും അധ്യാപകരുടേയും നിർബന്ധത്തിനു വഴങ്ങിയാണ് ആദർശ് വായന തുടങ്ങിയത്. എന്നാൽ പിന്നീട് വായനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. വ്യക്തിത്വവുമായി ബന്ധപ്പെടുത്തി ഇത് ഏതിനുള്ള ഉദാഹരണമാണ് ?
വളർച്ചയിൽ പാരമ്പര്യത്തിൻറെ യഥാർത്ഥ വാഹകരായി കരുതപ്പെടുന്നത് ഏതാണ് ?