App Logo

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്ര ഗവേഷണ ഉപാധികളും അവയുടെ ഉദ്ദേശ്യങ്ങളും ചുവടെ ചേർത്തിരിക്കുന്നു . ശരിയായ ജോഡി തെരഞ്ഞെടുക്കുക.

Aസഞ്ചിത രേഖ - കുട്ടികളുടെ അവിചാരിത സംഭവങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുന്നു.

Bഉപാഖ്യാന രേഖ - കുട്ടിയുടെ സമഗ്രമായ വിവരങ്ങൾ തുടർച്ചയായി രേഖപ്പെടുത്തുന്നു.

Cപ്രക്ഷേപണ രീതി - അബോധ മനസ്സിലെ വികാരങ്ങൾ അപഗ്രഥിക്കുന്നു.

Dക്രിയാ ഗവേഷണം - ഒരു വ്യക്തിയുടെ പ്രശ്നത്തെ സമഗ്രമായി പഠിക്കുന്നു.

Answer:

C. പ്രക്ഷേപണ രീതി - അബോധ മനസ്സിലെ വികാരങ്ങൾ അപഗ്രഥിക്കുന്നു.

Read Explanation:

  • മനഃശാസ്ത്ര ഗവേഷണ ഉപാധികൾ 
    1. ആത്മനിഷ്ഠരീതി (Introspection)
    2. നിരീക്ഷണരീതി (Observation)
    3. പരീക്ഷണരീതി (Experimental Method)
    4.  അഭിമുഖം (Interview)
    5. സർവ്വേരീതി (Survey Method)
    6. ക്ലിനിക്കൽ മെത്തേഡ് 
    7. സാമൂഹിക ബന്ധ പരിശോധന (Sociometric techniques)
    8. പ്രക്ഷേപണരീതി (Projective Method )
    9. സഞ്ചിതരേഖ (Cumulative Record)
    10. ഉപാഖ്യാനരേഖ (Anecdotal Records)
    11. ചെക്ക്‌ലിസ്റ്റ് 
    12. ചോദ്യാവലി (Questionnaire)
    13. റേറ്റിംഗ്  സ്കെയിൽ (Rating scale)
    14. കേസ് സ്റ്റഡി (Case study)
    15. ക്രിയാഗവേഷണം (Action Research)
  • പ്രക്ഷേപണരീതി (Projective Method) :- അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവ സവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനുമാണ് പ്രക്ഷേപണരീതികൾ ഉഭയോഗപ്പെടുത്തുന്നത്. 

ഉദാ :- 

  1. റോഷ മഷിയൊപ്പ് പരീക്ഷ (Rorschach ink blot test)
  2. തീ മാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് 
  3. ചിൽഡ്രൻസ് അപ്പർസെപ്ഷൻ ടെസ്റ്റ്
  4. പദ സഹചരത്വ പരീക്ഷ (Word association test)
  5.  വാക്യ പൂരണ പരീക്ഷ (Sentence completion test)

 


Related Questions:

രക്ഷിതാക്കൾ ശ്രദ്ധിക്കുന്നതിനു വേണ്ടി നീതു ചെറിയ കുട്ടിയെപ്പോലെ പെരുമാറുന്നു. ഈ പ്രവൃത്തി താഴെ കൊടുത്ത ഏത് സമായോജന ക്രിയാതന്ത്ര (Defence mechanism) ങ്ങൾക്ക് ഉദാഹരണമാണ് ?
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക :
പലപ്രാവശ്യം ശ്രമിച്ചിട്ടും അധ്യാപക യോഗ്യതാ പരീക്ഷ പാസാകാൻ സാധിക്കാതെ വന്ന ഒരാൾ ഒടുവിൽ പറയുന്നത് അയാൾക്ക് അത് ആവശ്യമില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നാണ്. ഇവിടെ ആയാൾ സ്വീകരിച്ച യുക്തീകരണ ക്രിയാതന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?
കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം :
ഒരു സാഹചര്യത്തെക്കുറിച്ചോ, വസ്തുതയെക്കുറിച്ചോ സ്വഭാവസവിശേഷതകളെക്കുറിച്ചോ ഉള്ള വിലയിരുത്തലിന്റെ പ്രകാശനമാണ് ........................ ലുള്ളത്.