App Logo

No.1 PSC Learning App

1M+ Downloads
"മനുഷ്യനിൽ കുടികൊള്ളുന്ന പൂർണ്ണതയുടെ പ്രകടനമാണ് വിദ്യാഭ്യാസം" എന്ന് വിദ്യാഭ്യാസത്തെ നിർവചിച്ചത് ?

Aപ്ലേറ്റോ

Bരവീന്ദ്രനാഥ ടാഗോർ

Cസ്വാമി വിവേകാനന്ദൻ

Dജീൻ ജാക്വസ് റൂസ്സോ

Answer:

C. സ്വാമി വിവേകാനന്ദൻ

Read Explanation:

സ്വാമി വിവേകാനന്ദൻ 

  • വിദ്യാഭ്യാസ ലക്ഷ്യത്തെയും രീതിയെയുംപ്പറ്റി വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്ന മഹാനായ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവായിരുന്നു സ്വാമി വിവേകാനന്ദൻ. 
  • "മനുഷ്യനിലുള്ള സമ്പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം" എന്ന് വിദ്യാഭ്യാസത്തെ നിർവ്വചിച്ച ചിന്തകനാണ് സ്വാമി വിവേകാനന്ദൻ.
  • നല്ല വ്യക്തിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കാനും സ്ത്രീകളിൽ ആത്മവിശ്വാസവും ധൈര്യവും പകരാനും വിദ്യാഭ്യാസത്തിന് കഴിയണം. 
  • ധാരാളം ഡിഗ്രികൾ നേടിയതുകൊണ്ടുമാത്രം ഒരു വ്യക്തിയെ അഭ്യസ്ഥവിദ്യനെന്നു വിളിക്കാനാകില്ല. ആത്മീയതയും നല്ല വ്യക്തിത്വവും മനുഷ്യത്വവും വിദ്യാഭ്യാസം കൊണ്ടുണ്ടാകേണ്ട ഗുണങ്ങളാണ്.
  • "മനുഷ്യനിൽ കുടികൊള്ളുന്ന പൂർണ്ണതയുടെ പ്രകടനമാണ് വിദ്യാഭ്യാസം" എന്നാണ് വിവേകാനന്ദ സ്വാമികൾ വിദ്യാഭ്യാസത്തെ നിർവചിച്ചത്
  • അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും വിദ്യാഭ്യാസം മുന്നേറുന്നു. 

Related Questions:

വിദ്യാഭ്യാസ ചിന്തകനായ ഫ്രോബലിൻ്റെ ജന്മദേശം ?
കാഴ്ച സംബന്ധിച്ച വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ലാസ് തല വിജയം ഉൾക്കൊള്ളൽ വിദ്യാഭ്യാസരീതിയിൽ കുട്ടി നേടുന്ന പ്രാവീണ്യം ഫലപ്രദമാകുന്നത്?
Which of the following best describes the Phi Phenomenon?
Which of the following is the core principle of Gestalt psychology?
KCF -2005 നെ അടിസ്ഥാനമാക്കിയും പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്ന പഠനരീതകളിൽപ്പെടാത്തത്