Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയ‌വത്തിൽ വച്ചാണ്?

Aവൃക്കകൾ

Bഹൃദയം

Cആമാശയം

Dകരൾ

Answer:

D. കരൾ

Read Explanation:

  • ശരീരത്തിൽ രൂപപ്പെടുന്നതും ശരീരത്തിലെത്തുന്നതുമായ വിഷവസ്‌തുക്കളെ ഹാനികരമല്ലാത്ത വസ്‌തുക്കളാക്കി മാറ്റുന്നത് കരളാണ്.
  • ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷവസ്‌തുവായ അമോണിയയെ താരതമ്യേന വിഷാംശം കുറഞ്ഞ യൂറിയയാക്കി കരൾ മാറ്റുന്നു

കരളിലെ യൂറിയ നിർമ്മാണം

  • പ്രോട്ടീനുകളുടെ വിഘടനഫലമായി അമിനോ ആസിഡുകൾ രൂപപ്പെടുന്നു.
  • ഇവയുടെ ഉപാപചയപ്രവർത്തനഫലമായി നൈട്രജൻ അടങ്ങിയ പല ഉപോൽപ്പന്നങ്ങളും രൂപപ്പെടുന്നുണ്ട്.
  • ഇവയിൽ ഏറ്റവും ഹാനികരമായ ഒന്നാണ് അമോണിയ.
  • ഇത് ഉടൻതന്നെ ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ടതുണ്ട്.
  • കോശങ്ങളിൽ രൂപപ്പെടുന്ന അമോണിയ രക്തത്തിലൂടെ കരളിലെത്തുന്നു.
  • കരളിൽവച്ച് എൻസൈമു കളുടെ സാന്നിധ്യത്തിൽ കാർബൺ ഡൈഓക്സൈഡും ജലവുമായി ചേർന്ന് യൂറിയ ആയി മാറുന്നു
  • പല ജീവജാലങ്ങളുടെയും ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിയ . മനുഷ്യ മൂത്രത്തിലെ പ്രധാന ഘടകമാണ് യൂറിയ.
  • ശരാശരി ഒരു വ്യക്തി ഒരു ദിവസം 20 മുതൽ 30 ഗ്രാം വരെ യൂറിയ മൂത്രത്തിലൂടെ പുറന്തള്ളുന്നു.

Related Questions:

ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്ന അവയവം ?
മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് ?
ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്ന അവയവം ?

അനാബോളിക് ആർഡ്രോജെനിക് സ്റ്റിറോയിഡുകൾ എന്തിനു കാരണമാകുന്നു ?

  1. കരൾ പ്രവർത്തന വൈകല്യം
  2. ഹൃദയാഘാതം, സ്ട്രോക്കുകൾ എന്നിവയുടെ വർദ്ധിച്ചു വരുന്ന സംഭവങ്ങൾ
  3. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ സ്രവവും ബീജ ഉത്പാദനവും കുറയുന്നു
  4. സ്ത്രീകളിലെ ആർത്തവ, അണ്ഡാശയ ക്രമക്കേടുകൾ

 

ശരീരത്തിലെത്തുന്ന വിറ്റാമിനുകളെയും ധാതുലവണങ്ങളെയും ഇരുമ്പിന്റെ അംശങ്ങളെയും സംഭരിച്ചു വെയ്ക്കുന്ന അവയവം ഏതാണ് ?