App Logo

No.1 PSC Learning App

1M+ Downloads
The blood pressure in human is connected with which gland

ATestis

BLiver

CAdrenal

DPancreas

Answer:

C. Adrenal

Read Explanation:

അഡ്രീനൽ ഗ്രന്ഥികൾ (Adrenal Glands): ഓരോ വൃക്കയുടെയും മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥികൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന നിരവധി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.

അവയിൽ പ്രധാനപ്പെട്ടവ:

ആൽഡോസ്റ്റെറോൺ (Aldosterone): ഇത് വൃക്കകളിൽ സോഡിയം, ജലം എന്നിവയുടെ പുനരാഗിരണം വർദ്ധിപ്പിച്ച് രക്തത്തിൻ്റെ അളവ് കൂട്ടുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കോർട്ടിസോൾ (Cortisol): ഇത് രക്തക്കുഴലുകളുടെ പ്രതികരണശേഷി വർദ്ധിപ്പിച്ച് രക്തസമ്മർദ്ദം കൂട്ടാൻ സഹായിക്കും.

അഡ്രിനാലിൻ (Adrenaline) അഥവാ എപിനെഫ്രിൻ (Epinephrine) & നോർഅഡ്രിനാലിൻ (Noradrenaline) അഥവാ നോറെപിനെഫ്രിൻ (Norepinephrine):
ഇവ സമ്മർദ്ദ സാഹചര്യങ്ങളിൽ ഇവയുടെ ഉത്പാദനം വർദ്ധിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും രക്തക്കുഴലുകൾ ചുരുങ്ങുകയും അതുവഴി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?

പീനിയൽ ഗ്ലാൻഡ്മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ കണ്ടെത്തുക:

1.പീനിയൽ ഗ്രന്ഥി മനുഷ്യ ശരീരത്തിലെ ജൈവഘടികാരം എന്നറിയപ്പെടുന്നു.

2.സെറാടോണിൻ മെലറ്റോണിൻ എന്നീ രണ്ട് ഹോർമോണുകൾ പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.

ഇൻസുലിന്റെ പ്രധാന അനാബോളിക് പ്രവർത്തനങ്ങളിൽ (anabolic actions) ഉൾപ്പെടാത്തത് ഏതാണ്?
ടൈപ്പ് 1 പ്രമേഹം (Type 1 Diabetes Mellitus) എന്ന അവസ്ഥയുടെ പ്രധാന കാരണം എന്താണ്?
Trophic hormones are formed by _________