App Logo

No.1 PSC Learning App

1M+ Downloads
മറ്റുളളവരുടെ പ്രയാസങ്ങളും ദുഖങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റി മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കോള്‍ബര്‍ഗിന്റെ സന്മാര്‍ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തില്‍ വരുന്നു ?

Aസാമൂഹിക സുസ്ഥിതി പാലനം

Bസാര്‍വജനീന സദാചാരം

Cഅന്തര്‍വൈയക്തിക സമന്വയം

Dസംതൃപ്തിദായകത്വം

Answer:

B. സാര്‍വജനീന സദാചാരം

Read Explanation:

കോള്‍ബര്‍ഗിൻ്റെ  സന്മാര്‍ഗിക വികസനഘട്ടങ്ങള്‍ (Kohlberg's Moral Development)

  • സന്മാര്‍ഗിക വികസനം :- ഒരു വ്യക്തിയുടെ നീതിബോധത്തിൻ്റെ  വികാസമാണ് സന്മാര്‍ഗിക വികസനം.
  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.

1. യാഥാസ്ഥിതിക പൂർവ ഘട്ടം/പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം

1. ശിക്ഷയും അനുസരണവും - ഇവിടെ കുട്ടി ശിക്ഷ പേടിച്ചാണ് അനുസരിക്കുക. ടേയ് നല്ല തല്ലുകിട്ടുമേ എന്നു പറഞ്ഞാല്‍ മതി ചെയ്തിരിക്കും.

2. സംതൃപ്തിദായകത്വം/പ്രായോഗികമായ ആപേക്ഷികത്വം - ഭാവിയിലെ ആനൂകൂല്യം പ്രതീക്ഷിച്ച് / ആവശ്യം തൃപ്തിപ്പെടുത്താനായി നിയമങ്ങള്‍ പാലിക്കും. മോളെ ചേച്ചിക്ക് ഈ ബുക്കൊന്നു കൊണ്ടുകൊടുത്താല്‍ ഒരു മിഠായി തരാം എന്നു കേള്‍ക്കുമ്പോള്‍ മിഠായി പ്രതീക്ഷിച്ച് അനുസരിക്കുന്നു.

2. യാഥാസ്ഥിതിക ഘട്ടം/ യാഥാസ്ഥിതിക സദാചാരഘട്ടം

1. അന്തര്‍ വൈയക്തിക സമന്വയം / നല്ല കുട്ടി - മറ്റുളളവരുടെ പ്രീതിക്ക് / അംഗീകാരം കിട്ടാനായി അനുസരിക്കുന്നു. നല്ല കുട്ടി, മിടുക്കി എന്നൊക്കെ കേട്ട് രോമാഞ്ചമണിയാന്‍ കുട്ടി ഉളളാലെ ആഗ്രഹിക്കുന്നു.

2. സാമൂഹികക്രമം നിലനിറുത്തല്‍/ സാമൂഹിക സുസ്ഥിതി പാലനം - സാമൂഹികചിട്ടകള്‍ക്കുവേണ്ടി നിയമങ്ങള്‍ പാലിക്കുന്നു. ചില ചിട്ടകള്‍ പാലിക്കേണ്ടത് തന്റെ കടമയാണെന്ന ധാരണയോടെ അനുസരിക്കുന്നു.

3. യാഥാസ്ഥിതികാനന്തര ഘട്ടം /യാഥാസ്ഥിതികാനന്തര സദാചാരഘട്ടം 

1. സാമൂഹിക വ്യവസ്ഥ നിയമപരഘട്ടം - സമൂഹത്തിന്റെ നിയമങ്ങള്‍ മനുഷ്യനന്മയ്ക് എന്ന വിശ്വാസത്തോടെ പെരുമാറല്‍.

2. സാര്‍വലൗകികമായ സദാചാരതത്വങ്ങള്‍  / സാർവ്വജനീന സദാചാര തത്വം - ന്യായം , നീതി, സമത്വം തുടങ്ങിയ ഉന്നതമായ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.


Related Questions:

കോൾബെർഗിന്റെ അഭിപ്രായത്തിൽ, ധാർമ്മിക വികാസത്തിന്റെ ഘട്ടങ്ങൾ, അമൂർത്ത തത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികൾ ധാർമ്മികതയെ എങ്ങനെ വിലയിരുത്തുന്നു ?
താഴെപ്പറയുന്നവയിൽ ഏതാണ് സാമൂഹിക വ്യവഹാരത്തിന് ആവശ്യമായ ഘടകം ?
Schachter Singer Theory അറിയപ്പെടുന്ന മറ്റൊരു പേര് ?
"ബാഹ്യ ലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര്?
സമൂഹത്തിന്റെ സംസ്കാരവും സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണവുമാണ് ഭാഷ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?