App Logo

No.1 PSC Learning App

1M+ Downloads
മലബാർ മനോഹരി, കാദംബരി എന്നീ ചിത്രങ്ങൾ വരച്ചത് ആര് ?

Aഎഡ്മണ്ട് തോമസ് ക്ലിന്റ്

Bരാജാരവി വർമ്മ

Cകെ സി എസ് പണിക്കർ

Dസി എൻ കരുണാകരൻ

Answer:

B. രാജാരവി വർമ്മ

Read Explanation:

രാജാ രവിവർമ്മ

  • 'രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1848 ഏപ്രിൽ 28 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു
  • തിയഡോർ ജെൻസൻ എന്ന ഡച്ച് ചിത്രകാരനിൽ നിന്നാണ് എണ്ണച്ചായ രചനാ സമ്പ്രദായം പഠിച്ചത്.
  • 1885 ൽ മൈസൂർ രാജാവ് രവിവർമ്മയെ കൊട്ടാരത്തിൽ ക്ഷണിച്ചുവരുത്തി ചിത്രങ്ങൾ വരപ്പിച്ചു.
  • കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ ഓർമയ്‌ക്കായി 1893 ൽ നടന്ന ചിത്രപ്രദർശനത്തിൽ 10 രവിവർമച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അദ്ദേഹം സമ്മാനം നേടുകയും ചെയ്തു
  • ഈ ചിത്ര പ്രദർശനത്തിന് ശേഷമാണ് രാജാ രവിവർമ്മ ലോകപ്രശസ്തനായത്
  • 1904-ല്‍ കഴ്‌സണ്‍ പ്രഭു രവിവർമ്മയ്ക്ക് കൈസര്‍ ഇ ഹിന്ദ്‌ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു.
  • അതോടെ ബ്രിട്ടീഷ്‌ സാമ്രാജ്യ സര്‍ക്കാരിന്റെ കൈസര്‍ ഇ ഹിന്ദ്‌ ബഹുമതി നേടിയ ആദ്യ ചിത്രകാരനായും അദേഹം മാറി.
  • തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളിയാണ് രാജാരവിവർമ്മ (1971)

പ്രശസ്ത രവിവർമ ചിത്രങ്ങൾ 

  • യശോദയും കൃഷ്ണനും
  • ഹംസവും ദമയന്തിയും 
  • ഉത്തരേന്ത്യൻ വനിത
  • ശന്തനുവും സത്യവതിയും
  • ജടായുവധം
  • തമിഴ്‌ മഹിളയുടെ സംഗീതാലാപം
  • മാർത്ത് മറിയവും ഉണ്ണി ഈശോയും
  • സീതാസ്വയംവരം
  • പരുമല മാർ ഗ്രിഗോറിയസ്
  • സീതാപഹരണം
  • അച്ഛൻ അതാ വരുന്നു
  • മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ
  • ശ്രീകൃഷ്ണജനനം
  • അർജ്ജുനനും സുഭദ്രയും
  • വീണയേന്തിയ സ്ത്രീ
  • കാദംബരി
  • ദത്താത്രേയൻ
  • അമ്മകോയീതമ്പുരാൻ
  • ശകുന്തളയുടെ പ്രേമവീക്ഷണം
  • മലബാർ മനോഹരി (മലബാർ സുന്ദരി)
  • ഹിസ്റ്റോറിക് മീറ്റിംഗ്
  • ദ്രൗപദി വിരാടസദസ്സിൽ

 


Related Questions:

Which regions were primarily associated with the Western Indian School of Paintings?
അടുത്തിടെ ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് വിറ്റുപോയ "ഗ്രാമയാത്ര" എന്ന ചിത്രം വരച്ചത് ?
The Bijapur School of painting was primarily patronized by which dynasty?
Which of the following is true about the Ahmednagar style of painting?
The Hyderabad style of painting developed under the patronage of which dynasty?