Challenger App

No.1 PSC Learning App

1M+ Downloads

മഴക്കാലത്ത് ജൈവസമ്പന്നമായ മേൽമണ്ണ്, മഴവെള്ളത്തോടൊപ്പം ഒഴുകിപ്പോകുന്നത് ചുവടെ നൽകിയിരിക്കുന്നവയിൽ എങ്ങനെയുള്ള പ്രദേശങ്ങളിൽ നിന്നാണ് ?

  1. ഉഴുത് മറിച്ച കൃഷിയിടങ്ങൾ
  2. ചരിവുള്ള പ്രദേശങ്ങൾ
  3. മരങ്ങൾ തിങ്ങി നിൽക്കുന്ന പ്രദേശങ്ങൾ
  4. മേച്ചിൽ പ്രദേശങ്ങൾ

    A1, 2, 4 ശരി

    B2 തെറ്റ്, 3 ശരി

    Cഇവയൊന്നുമല്ല

    D4 മാത്രം ശരി

    Answer:

    A. 1, 2, 4 ശരി

    Read Explanation:

    മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശങ്ങൾ:

            മരങ്ങളും ചെടികളും ഇല്ലാത്ത സ്ഥലങ്ങൾ, കൃഷിയിടങ്ങൾ, മൃഗങ്ങൾ മേയുന്ന പ്രദേശങ്ങൾ, മരം മുറിക്കൽ, ഖനനം, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നയിടങ്ങൾ എന്നിവിടങ്ങളിൽ, മണ്ണൊലിപ്പിന് സാധ്യത കൂടുതലാണ്.

    Note:

    • മൃഗങ്ങൾ മേയുമ്പോൾ, ആ പ്രദേശത്തെ ചെടികളും, പുല്ലുകളും ഒക്കെ ഇവ ഭക്ഷിക്കുന്നു. 
    • വേരാൽ ഉറച്ച് നിന്ന പ്രദേശം, ഉറപ്പ് നഷ്ടപ്പെടുകയും, അയവുള്ളതാവുകയും ചെയ്യുന്നു.
    • കൂടാതെ മൃഗങ്ങളുടെ ചവിട്ടേൽക്കുന്ന പ്രദേശം, മണ്ണിനെ അയവുള്ളതാക്കുകയും, മണ്ണൊലിപ്പിന് സാധ്യത കൂട്ടുകയും ചെയ്യുന്നു.    

     


    Related Questions:

    ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, മണ്ണൊലിപ്പ് തടയുവാൻ സ്വീകരിക്കേണ്ടതായ വിവിധ മാർഗങ്ങളിൽ പെടാത്തത്തേത് ?

    1. മൃഗങ്ങളെ മേയ്ക്കൽ
    2. തടയണകൾ, ബണ്ടുകൾ എന്നിവ ഉപയോഗിച്ച് ഒഴുക്കിന്റെ വേഗത കുറയ്ക്കുക
    3. യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിക്കുക
    4. ചരിഞ്ഞ പ്രദേശങ്ങൾ തട്ടുതട്ടുകളായി തിരിക്കുക
      ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് മഞ്ഞുപാളികളിൽ ഉള്ളത് ?
      ജലശുദ്ധീകരണ ശാലയിലെ ജലശുദ്ധീകരണ പ്രക്രിയയിലെ പ്രധാന ഘട്ടങ്ങൾ അവയുടെ ക്രമം അനുസരിച്ച് ക്രമീകരിക്കുക:

      ചുവടെ നൽകിയിരിക്കുന്നവയിൽ, ജലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

      1. ജലത്തിന്റെ ഓക്സിജൻ അളവ്
      2. ജലത്തിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം
      3. ജലത്തിലെ ധാതുക്കളുടെ അളവ്
      4. ജലത്തിലെ അലേയമായ മാലിന്യങ്ങളുടെ സാന്നിധ്യം
        മണ്ണിൽ എത്തുന്ന ജൈവാവശിഷ്ടങ്ങളെ വിഘടിക്കുവാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?