App Logo

No.1 PSC Learning App

1M+ Downloads
മഴക്കെടുതികൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുവേണ്ടി കേരള ദുരന്ത നിവാരണ അതോറിറ്റി “യെല്ലോ അലർട്ട് " പുറപ്പെടുവിക്കുന്നതിന്റെ ഉദ്ദേശ്യം.

A24 മണിക്കൂറിൽ 20 cm മുതൽ 26 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്

B24 മണിക്കുറിൽ 10 cm മുതൽ 18 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്

C24 മണിക്കുറിൽ 12 cm മുതൽ 20 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്

D24 മണിക്കൂറിൽ 6 cm മുതൽ 11 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്

Answer:

D. 24 മണിക്കൂറിൽ 6 cm മുതൽ 11 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്

Read Explanation:

റെയിൻ അലർട്ടുകൾ 

  • മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ചും, കരുതിയിരിക്കേണ്ട പ്രശ്നങ്ങള്‍ക്കും മുന്നോടിയായി അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് നല്കുന്ന മുന്നറിയിപ്പുകളാണ് ഇവ.
  • പ്രധാനമായും മൂന്ന് തരത്തിലുള്ള അലര്‍ട്ടുകളാണ് നല്‍കുന്നത്. റെഡ്, ഓറഞ്ച്, യെല്ലോ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

റെഡ് അലർട്ട്

  • ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഒടുവിലായാണു റെഡ് അലര്‍ട്ട് നല്‍കുക.
  • 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഈ മേഖലകളിൽ ഉണ്ടാകും.
  • 24 മണിക്കൂറിൽ 244.4 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്.

ഓറഞ്ച് അലർട്ട്

  • പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാം ഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്.
  • ഈ മേഖലകളിൽ ജനങ്ങൾ പൂർണ ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം നല്‍കാറുണ്ട്.
  • 24 മണിക്കൂറിൽ124.5 മുതൽ 244.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലർട്ട് നല്‍കുന്നത്.

യെല്ലോ അലർട്ട്

  • മഴയുടെ ശക്തി വര്‍ധിച്ചു വരുമ്പോൾ തന്നെ നൽകുന്ന ആദ്യ ഘട്ട ജാഗ്രതാ നിർദ്ദേശമാണ് യെല്ലോ അലർട്ട്.
  • മഴയുടെ ലഭ്യത 24 മണിക്കൂറിൽ 64.4 മുതൽ 124.4 മില്ലി മീറ്റർ വരെയാകുമ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുക.
  • യെല്ലോ അലർട്ട് നല്‍കി കഴിഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍
  • എപ്പോഴും ഇത് സംബന്ധിച്ച് അവര്‍ ജാഗരൂകരായിരിക്കണം.

Related Questions:

കേരളത്തിൽ തുലാവർഷം അനുഭവപ്പെടുന്നത് എപ്പോൾ ?
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് ?
Which among the following statements is true?
മൺസൂൺ കാലത്തിനു മുൻപ് കേരളത്തിൽ ലഭിക്കുന്ന വേനൽ മഴ:
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന മൺസൂൺ കാലം കണ്ടെത്തുക