App Logo

No.1 PSC Learning App

1M+ Downloads
മസീനി, ഗാരി ബാൾഡി എന്നവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aജർമ്മനി

Bബ്രിട്ടൻ

Cഫ്രാൻസ്

Dഇറ്റലി

Answer:

D. ഇറ്റലി

Read Explanation:

  • 19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ ഏകീകരണ പ്രക്രിയയിലെ പ്രധാന വ്യക്തികളായിരുന്നു ഗ്യൂസെപ്പെ മസ്സിനിയും ഗ്യൂസെപ്പെ ഗാരിബാൾഡിയും.
  • ഇറ്റലിയിലെ വിവിധ സ്വതന്ത്ര രാഷ്ട്രങ്ങളെയും പ്രദേശങ്ങളെയും ഏകീകൃതമായ ഒരു ദേശീയ രാഷ്ട്രമായി ഏകീകരിക്കുന്നതിൽ അവർ പ്രധാന പങ്ക് വഹിച്ചു.

ഗ്യൂസെപ്പെ മസ്സിനി

  • 1831-ൽ  മസ്സിനി "യംഗ് ഇറ്റലി" എന്ന രാഷ്ട്രീയ സംഘടന സ്ഥാപിച്ചു 
  • ജനങ്ങൾക്കിടയിൽ ഇറ്റാലിയൻ ദേശീയത പ്രചോദിപ്പിക്കുന്നതിന്  മസ്സിനി ശ്രദ്ധ കേന്ദ്രീകരിച്ചു.
  • മസ്സിനിയുടെ രചനകളും ,പ്രസംഗങ്ങളും നിരവധി ഇറ്റലിക്കാരെ ഏകീകൃത ഇറ്റലിക്കായി പോരാടുവാൻ പ്രചോദിപ്പിച്ചു 

ഗ്യൂസെപ്പെ ഗാരിബാൾഡി

  • ഏകീകൃത ഇറ്റലിയുടെ രൂപീകരണത്തിന് അടിത്തറയിട്ട രാഷ്ട്രീയ-സൈനികനേതാവ് .
  • പ്രഗല്ഭനായ ഒളിപ്പോരാളിയും തന്ത്രശാലിയായ സൈനികമേധാവിയുമായിരുന്നു ഇദ്ദേഹം.
  • രാജ്യത്തെ ഏകീകരിക്കാൻ വേണ്ടി ഉരുത്തിരിഞ്ഞ പ്രക്ഷോഭത്തിന് ഗാരിബാൾഡി നേതൃത്വം നൽകി.

Related Questions:

ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?
പതിനെട്ടാം നൂറ്റാണ്ടിൽ താഴെപ്പറയുന്ന തത്ത്വചിന്തകരിൽ ആരാണ് ഈ പ്രസിദ്ധമായ വാക്കുകൾ പറഞ്ഞത്? "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും ചങ്ങലയിലാണ്
താഴെ കൊടുത്തവയിൽ ഹോളോകോസ്റ്റ് എന്ന പ്രയോഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'ഗ്വേർണിക്ക' എന്ന വിഖ്യാത ചിത്രം വരച്ചത് ആര് ?
"1938ൽ തന്നെ ഞങ്ങൾ യുദ്ധം തുടങ്ങേണ്ടതായിരുന്നു" ഇത് ആരുടെ വാക്കുകളാണ് ?