App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീ പ്രേക്ഷകത്തിൻറെ ഉൽപ്പാദനം കുറയ്ക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന രോഗം?

Aഅൽഷിമേഴ്സ്

Bപാർക്കിൻസൻസ്

Cഅപസ്മാരം

Dബ്രെയിൻ ട്യൂമർ

Answer:

B. പാർക്കിൻസൻസ്

Read Explanation:

നാഡീവ്യവസ്ഥയെ ബാധിക്കുന്ന ചില രോഗങ്ങൾ:

അൽഷിമേഴ്‌സ്

  • മസ്ത‌ിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞുകൂടുന്നു.
  • ന്യൂറോണുകൾ നശിക്കുന്നു.
  • ലക്ഷണങ്ങൾ : 
    • കേവല ഓർമകൾ പോലും ഇല്ലാതാവുക.
    • കൂട്ടുകാരെയും ബന്ധുക്കളെയും തിരിച്ചറിയാൻ കഴിയാതെ വരുക,
    • ദിനചര്യകൾ പോലും ചെയ്യാൻ കഴിയാതെ വരുക.

പാർക്കിൻസൺസ്

  • മസ്‌തിഷ്‌കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം.
  • തലച്ചോറിൽ ഡോപമിൻ എന്ന നാഡീയപ്രേഷകത്തിന്റെ ഉൽപ്പാദനം കുറയുന്നു.
  • ലക്ഷണങ്ങൾ : 
    • ശരീരതുലനനില നഷ്‌ടപ്പെടുക
    • പേശികളുടെ ക്രമരഹിതമായ ചലനം
    • ശരീരത്തിന് വിറയൽ
    • വായിൽനിന്ന് ഉമിനീർ ഒഴുകുക

അപസ്‌മാരം

  • തലച്ചോറിൽ തുടർച്ചയായി ക്രമ രഹിതമായ വൈദ്യുതപ്രവാഹമുണ്ടാകുന്നു.
  • ലക്ഷണങ്ങൾ :
    • തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി
    • വായിൽനിന്നു നുരയും പതയും വരുക
    • പല്ല് കടിച്ചുപിടിക്കുക, തുടർന്ന് രോഗി അബോധാവസ്ഥയിലാകുന്നു

Related Questions:

തലച്ചോറിലെ വെൻട്രിക്കിളുകളെയും സുഷുമ്നാ നാഡിയുടെ മധ്യ കനാലിനെയും ബന്ധിപ്പിക്കുകയും സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് ഉൽപ്പാദനത്തിലും രക്തചംക്രമണത്തിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന കോശങ്ങൾ ഏതാണ്?
Which nerve is related to the movement of the tongue?
മനുഷ്യ ശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?
The unit of Nervous system is ?
മനുഷ്യ ശരീരത്തിലുള്ള നാഡികൾ ?