മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചു കൊണ്ട് പാർലമെൻറ് നിയമം പാസ്സാക്കിയതെന്ന് ?
A2008 സെപ്റ്റംബർ
B2004 ആഗസ്റ്റ്
C2005 സെപ്റ്റംബർ
D2006 ആഗസ്റ്റ്
Answer:
C. 2005 സെപ്റ്റംബർ
Read Explanation:
അവിദഗ്‌ദ്ധ കായിക ജോലികൾ ചെയ്യുന്നതിന് സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെടുന്ന ഗ്രാമീണ കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 National Rural Employment Guarantee Act (NREGA). ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. 2005 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം സെപ്റ്റംബർ 7 ന് നിലവിൽ വരികയും ജമ്മു - കാശ്മീർ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു.