മാഗ്നറ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിനെ സാന്ദ്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന രീതി ഏത് ?Aപ്ലവന പ്രക്രിയBകാന്തിക വിഭജനംCലീച്ചിംഗ്Dഇവയൊന്നുമല്ലAnswer: B. കാന്തിക വിഭജനം Read Explanation: കാന്തിക വിഭജനം അയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി കാന്തിക വിഭജനം ഉപയോഗിച്ചുകൊണ്ടാണ് ഇരുമ്പിന്റെ ഒരു അയിരായ മാഗ്നറ്റൈറ്റിനെ സാന്ദ്രണം (Concentartion)ചെയ്യുന്നത്. സാധാരണയായി കാന്തിക വിഭജനത്തിൽ പൊടിച്ച അയിരിനെ ഒരു കാന്തിക റോളറിൽ ഘടിപ്പിച്ച കൺവെയർ ബെൽറ്റിലൂടെ കടത്തിവിടുന്നു. കാന്തിക സ്വഭാവമുള്ള കണികകൾ ഒരു ഭാഗത്തും കാന്തിക സ്വഭാവമില്ലാത്തവ മറ്റൊരു ഭാഗത്തുമായി വേർതിരിച്ച് കിട്ടുന്നു. Read more in App