Challenger App

No.1 PSC Learning App

1M+ Downloads

മാധ്യമങ്ങളും ഉപഭോഗ സ്വഭാവവും തമ്മിൽ എന്ത് ബന്ധമാണുള്ളത്?

  1. മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങളും മറ്റു പരിപാടികളും നമ്മുടെ ഉപഭോഗ സ്വഭാവത്തെ രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നു.
  2. ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങളും പാചക പരിപാടികളും മാധ്യമങ്ങളുടെ ഭാഗമല്ല.
  3. മാധ്യമങ്ങൾ തൊഴിൽ അവസരങ്ങൾ അറിയിക്കുന്നതിലൂടെ ഉപഭോക്തൃത്വം വർദ്ധിപ്പിക്കുന്നു.
  4. ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് മാധ്യമങ്ങൾ സംഭാവന നൽകുന്നില്ല.

    Ai, iii

    Bi

    Ciii മാത്രം

    Dii, iii

    Answer:

    A. i, iii

    Read Explanation:

    മാധ്യമങ്ങൾ നമ്മുടെ ഉപഭോഗ സ്വഭാവത്തെ കാര്യമായി സ്വാധീനിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങൾ, പാചക പരിപാടികൾ, വിവിധ ഉൽപ്പന്നങ്ങളുടെ പ്രചാരണങ്ങൾ എന്നിവയിലൂടെ ഉപഭോക്തൃത്വം വർദ്ധിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. തൊഴിൽ അവസരങ്ങൾ അറിയിക്കുന്നതിലൂടെയും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങൾ ഊർജ്ജം പകരുന്നു. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഒരു പരിധി വരെ സംഭാവന നൽകുന്നു.


    Related Questions:

    മാധ്യമസാക്ഷരതയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

    1. വിവിധ മാധ്യമരൂപങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങളെ പ്രാപ്യമാക്കാനും, വിശകലനം ചെയ്യാനും, വിലയിരുത്താനും, സൃഷ്ടിക്കാനും, ആശയവിനിമയം നടത്താനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത.
    2. മാധ്യമ ഉള്ളടക്കം എങ്ങനെ നിർമ്മിക്കുന്നുവെന്നും, അത് നമ്മുടെ ധാരണകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും, സന്ദേശങ്ങളെ വിമർശനാത്മകമായി എങ്ങനെ വ്യാഖ്യാനിക്കണം എന്നതും ഇതിൽ ഉൾപ്പെടുന്നു.
    3. മാധ്യമ സാക്ഷരത എന്നത് കേവലം വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവ് മാത്രമാണ്.

      സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. വ്യക്ത്യാന്തര ബന്ധങ്ങളും സാമൂഹിക പാരസ്പര്യവും സാമൂഹിക മാധ്യമങ്ങളിൽ കൂടുതലായി കണക്കാക്കപ്പെടുന്നു.
      2. എഴുത്ത്, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പോലെയുള്ള ഉള്ളടക്കം സൃഷ്ടിക്കാനും പങ്കിടാനും ഉപഭോക്താക്കളെ ഇവ അനുവദിക്കുന്നു.
      3. സാമൂഹിക മാധ്യമങ്ങൾ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നില്ല.
      4. സാമൂഹിക മാധ്യമങ്ങൾ വ്യക്തിബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും അകലം സൃഷ്ടിക്കുന്നില്ല.

        ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

        1. ഡിജിറ്റൽ ഇടങ്ങളിൽ വിവരങ്ങൾ കണ്ടെത്തുന്നതിനും, വിലയിരുത്തുന്നതിനും, വിനിമയം ചെയ്യുന്നതിനും, ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത.
        2. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഗതിനിയന്ത്രണം (Navigate) ചെയ്യൽ, ഓൺലൈൻ ഉള്ളടക്കം വിമർശനാത്മകമായി വിലയിരുത്തൽ, സൈബർ അവബോധം തുടങ്ങിയ നൈപുണികൾ ഇതിൽ ഉൾപ്പെടുന്നു.
        3. ഡിജിറ്റൽ സാക്ഷരത എന്നത് ഒരു പ്രത്യേകതരം സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള കഴിവ് മാത്രമാണ്.

          ബിഗ് ഡാറ്റ (Big Data) യെയും അൽഗോരിതങ്ങളെയും (Algorithms) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?

          1. ബിഗ് ഡാറ്റ എന്നത് വളരെ വലിയതും സങ്കീർണ്ണവുമായ ഡാറ്റാ ശേഖരങ്ങളെ സൂചിപ്പിക്കുന്നു, ഇവ പരമ്പരാഗത ഡാറ്റാ പ്രോസസ്സിംഗ് രീതികൾക്ക് കൈകാര്യം ചെയ്യാൻ പ്രയാസമാണ്.
          2. അൽഗോരിതങ്ങൾ ഒരു പ്രശ്നം പരിഹരിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളാണ്.
          3. ഡാറ്റ വിശകലനം ചെയ്യാനും പാറ്റേണുകൾ തിരിച്ചറിയാനും പ്രവചനങ്ങൾ നടത്താനും അൽഗോരിതങ്ങൾ ഉപയോഗിക്കുന്നില്ല.
          4. സെർച്ച് എഞ്ചിനുകൾ പ്രവർത്തിക്കുന്നത് അൽഗോരിതങ്ങളെ ആശ്രയിച്ചാണ്.

            മാധ്യമങ്ങളും പൊതുജനാഭിപ്രായ രൂപീകരണവും തമ്മിലുള്ള ബന്ധം എന്താണ്?

            1. തിരഞ്ഞെടുപ്പ് സമയങ്ങളിലും അന്തർദേശീയ നയരൂപീകരണത്തിലും മാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം രൂപീകരിക്കാറുണ്ട്.
            2. ചില മാധ്യമങ്ങളിൽ വരുന്ന പരിപാടികൾ പക്ഷപാതപരവും പ്രതിലോമകരവുമാകാറുണ്ട്.
            3. കൃത്യതയും വ്യക്തതയുമില്ലാത്ത ആശയങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടാറില്ല.
            4. സാമൂഹിക മാധ്യമങ്ങളുടെ വളർച്ച വ്യാജവാർത്തകളുടെ പ്രചാരണത്തിന് ആക്കം കൂട്ടാറുണ്ട്.