App Logo

No.1 PSC Learning App

1M+ Downloads
മാധ്യമത്തിന്റെ സഹായമില്ലാതെ താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?

Aവികിരണം

Bചാലനം

Cസംവഹനം

Dഅപവർത്തനം

Answer:

A. വികിരണം

Read Explanation:

ചാലനം:

  • മാധ്യമത്തിലെ ഒരു കണികയിൽ നിന്ന്, മറ്റൊന്നിലേക്ക് ഊർജ്ജം കൈമാറുന്ന പ്രക്രിയയാണ് ചാലകത.
  • ഇവിടെ കണങ്ങൾ പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്നു.
  • ഊർജ മാറ്റം കണങ്ങളുടെ കമ്പനം മൂലം നടക്കുന്നു.
  • കണങ്ങൾ അതാത് സ്ഥാനങ്ങളിൽ നിന്ന് കൊണ്ട് തന്നെയാണ് കമ്പനം ചെയ്യുന്നത്. അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ചാലനത്തിൽ സംഭവിക്കുന്നില്ല.  
  • ഖര പദർത്തങ്ങളിൽ ചാലനം വഴിയാണ് താപ പ്രേഷണം സംഭവിക്കുന്നത് 

സംവഹനം:

  • ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ നിന്ന്, താഴ്ന്ന ഊഷ്മാവ് പ്രദേശങ്ങളിലേക്കുള്ള തന്മാത്രകളുടെ ഊർജകൈമാറ്റമാണ് സംവഹനം.
  • ഇവിടെ തന്മാത്രകളുടെ ചലനം വഴിയാണ് ഊർജ കൈമാറ്റം സംഭവികുന്നത്.
  • അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇവിടെ സംഭവിക്കുന്നു. 
  • ദ്രാവകങ്ങളിലും, വാതകങ്ങളിലും താപ പ്രേഷണം സംഭവിക്കുന്നത് സംവഹനം വഴിയാണ്.  
  • പാമ്പിന്റെയോ, മറ്റേതെങ്കിലും ഭൗതിക സാഹചര്യങ്ങളുടെയോ സ്വാധീനത്താൽ സാധ്യമാകുന്ന സംവാഹന രീതിയാണ് പ്രേരിത സംവഹനം.  

വികിരണം:

  • വൈദ്യുത കാന്തിക തരംഗങ്ങളിലൂടെയാണ് താപ കൈമാറ്റം, വികിരണത്തിൽ സംഭവിക്കുന്നത്.
  • ദ്രവ്യത്തിലെ തന്മാത്രകളുടെ ക്രമരഹിതമായ ചലനത്തിന്റെ ഫലമാണ് താപ വികിരണം സംഭവിക്കുന്നത്.
  • ചാർജ്ജ് ചെയ്ത ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ചലനം, വൈദ്യുതകാന്തിക വികിരണത്തിന്റെ ഉദ്വമനത്തിന് കാരണമാകുന്നു.
  • മാധ്യമത്തിന്റെ അഭാവത്തിൽ നടക്കുന്ന താപ കൈമാറ്റ രീതിയാണ് വികിരണം.  

Related Questions:

സമാന്തരമായി ഉറപ്പിച്ചിരിക്കുന്ന രണ്ട് സമതല ദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തുവിന്റെ എത്ര പ്രതിബിംബങ്ങൾ കാണാം?
Degree Celsius and Fahrenheit are 2 different units to measure temperature. At what temperature in the Celsius scale, the Fahrenheit scale will read the same?
ഒരു ദ്വയാറ്റോമിക തന്മാത്രയിൽ .........................ഡിഗ്രീസ് ഓഫ് ഫ്രീഡം ഉണ്ടായിരിക്കും.
രണ്ടു ചാർജുകൾക്കിടയിലുള്ള ആകർഷണമോ വികർഷണമോ ആയ ബലത്തെ മൂന്നാമതൊരു ചാർജിന്റെയോ അല്ലെങ്കിൽ മറ്റ് അധിക ചാർജിന്റെയോ സാന്നിധ്യം സ്വാധീനിക്കപ്പെടുന്നില്ല എന്ന് പറയുന്നത് താഴെ പറയുന്നവയിൽ ഏത് നിയമമാണ്?
A Cream Separator machine works according to the principle of ________.