Challenger App

No.1 PSC Learning App

1M+ Downloads
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി :

Aചാലനം

Bസംവഹനം

Cവികിരണം

Dഇതൊന്നുമല്ല

Answer:

C. വികിരണം

Read Explanation:

ചാലനം:

  • മാധ്യമത്തിലെ ഒരു കണികയിൽ നിന്ന്, മറ്റൊന്നിലേക്ക് ഊർജ്ജം കൈമാറുന്ന പ്രക്രിയയാണ് ചാലകത.
  • ഇവിടെ കണങ്ങൾ പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്നു.
  • ഊർജ മാറ്റം കണങ്ങളുടെ കമ്പനം മൂലം നടക്കുന്നു.
  • കണങ്ങൾ അതാത് സ്ഥാനങ്ങളിൽ നിന്ന് കൊണ്ട് തന്നെയാണ് കമ്പനം ചെയ്യുന്നത്. അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ചാലനത്തിൽ സംഭവിക്കുന്നില്ല.  
  • ഖര പദർത്തങ്ങളിൽ ചാലനം വഴിയാണ് താപ പ്രേഷണം സംഭവിക്കുന്നത് 

സംവഹനം:

  • ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ നിന്ന്, താഴ്ന്ന ഊഷ്മാവ് പ്രദേശങ്ങളിലേക്കുള്ള തന്മാത്രകളുടെ ഊർജകൈമാറ്റമാണ് സംവഹനം.
  • ഇവിടെ തന്മാത്രകളുടെ ചലനം വഴിയാണ് ഊർജ കൈമാറ്റം സംഭവികുന്നത്.
  • അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇവിടെ സംഭവിക്കുന്നു. 
  • ദ്രാവകങ്ങളിലും, വാതകങ്ങളിലും താപ പ്രേഷണം സംഭവിക്കുന്നത് സംവഹനം വഴിയാണ്.  
  • പാമ്പിന്റെയോ, മറ്റേതെങ്കിലും ഭൗതിക സാഹചര്യങ്ങളുടെയോ സ്വാധീനത്താൽ സാധ്യമാകുന്ന സംവാഹന രീതിയാണ് പ്രേരിത സംവഹനം.  

വികിരണം:

  • വൈദ്യുത കാന്തിക തരംഗങ്ങളിലൂടെയാണ് താപ കൈമാറ്റം, വികിരണത്തിൽ സംഭവിക്കുന്നത്.
  • ദ്രവ്യത്തിലെ തന്മാത്രകളുടെ ക്രമരഹിതമായ ചലനത്തിന്റെ ഫലമാണ് താപ വികിരണം സംഭവിക്കുന്നത്.
  • ചാർജ്ജ് ചെയ്ത ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ചലനം, വൈദ്യുതകാന്തിക വികിരണത്തിന്റെ ഉദ്വമനത്തിന് കാരണമാകുന്നു.
  • മാധ്യമത്തിന്റെ അഭാവത്തിൽ നടക്കുന്ന താപ കൈമാറ്റ രീതിയാണ് വികിരണം.  

Related Questions:

എന്തു കൊണ്ടാണ് തെക്കു നിന്നും വടക്ക് നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് കാറ്റു വീശുന്നത്?
ഒരു സ്റ്റീൽ ഗ്ലാസിൽ ചൂടുള്ള ചായ മേശപ്പുറത്ത് തുറന്നു വച്ചിരിക്കുന്നു. ഒരു പേപ്പർ ഉപയോഗിച്ച് ഗ്ലാസ് അടച്ചുവയ്ക്കുമ്പോൾ ഏതു രീതിയിലുള്ള താപനഷ്ടമാണ് നിയന്ത്രിക്കപ്പെടുന്നത്?
വേനൽക്കാലങ്ങളിൽ ടെലിഫോൺ ലൈനുകൾ ശക്തമായി വലിച്ചുനീട്ടാറില്ല, കാരണം
തണുത്ത വായുവിന് എന്ത് സംഭവിക്കുന്നു, എങ്ങോട്ട് നീങ്ങുന്നു ?
താപനിലയുടെ S I യൂണിറ്റ് എന്താണ് ?