Challenger App

No.1 PSC Learning App

1M+ Downloads
മാഹി വിമോചന സമരത്തിൻ്റെ നേതാവ് ആര് ?

Aസി. കേശവൻ

Bഐ.കെ കുമാരൻ മാസ്റ്റർ

Cകെ.കൃഷ്ണൻ മാസ്റ്റർ

Dടി,വി തോമസ്

Answer:

B. ഐ.കെ കുമാരൻ മാസ്റ്റർ

Read Explanation:

മാഹി വിമോചന സമരം

  • ഫ്രഞ്ച് അധീനതയിൽ നിന്നും മാഹിയെ മോചിപ്പിക്കുന്നതിനായി നടന്ന സമരം.
  • മയ്യഴി വിമോചനസമരം എന്നും അറിയപ്പെടുന്നു.
  • മയ്യഴി ദേശീയവാദികളുടെ പ്രസ്ഥാനമായ 'മയ്യഴി മഹാജനസഭ' ഈ സമരത്തിന് നേതൃത്വം നൽകി.
  • 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്ന ഐ.കെ കുമാരൻ മാസ്റ്റർ ആയിരുന്നു മാഹി വിമോചന സമരത്തിൻറെ പ്രധാന നേതാവ്.
  • 1948 ഒക്ടോബർ 22ന് വിപ്ലവകാരികൾ മാഹിയിൽ ഫ്രഞ്ചുപതാക അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തി.
  • 1948 ഒക്ടോബർ 28ന് ഫ്രഞ്ചുകാർ വിമോചന സമരത്തെ അടിച്ചമർത്തി.
  • എങ്കിലും 1954 ജൂലൈ 14ന് വിപ്ലവകാരികൾ മയ്യഴിയിലേക്ക് ഒരു ബഹുജന മാർച്ച് സംഘടിപ്പിച്ചു.
  • 1954 ജൂലൈ 16ന് ഫ്രഞ്ച് ഭരണകൂടം മാഹിയിൽ നിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചു.
  • ഇതോടെ.കെ.കുമാരൻ മാസ്റ്റർ മയ്യഴിയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേൽക്കുകയും,മാഹി ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തു.




Related Questions:

വില്യം ലോഗൻ കമ്മീഷൻ കേരളത്തിലെ ഒരു കർഷക സമരത്തെ കുറിച്ച് പഠിക്കുവാൻ നിയോഗിക്കപ്പെട്ടതാണ്. ആ സമരമാണ് ?

താഴെ പറയുന്ന സംഭവങ്ങളെ കാലഗണന പ്രകാരം ക്രമീകരിക്കുക.
1) വൈക്കം സത്യാഗ്രഹം
2) ചാന്നാർ ലഹള
3) പാലിയം സത്യാഗ്രഹം
4) ക്ഷേത്ര പ്രവേശന വിളംബരം

ഇവയിൽ തെറ്റായ ജോഡികൾ ഏതെല്ലാം ?

  1. ഗുരുവായൂർ ക്ഷേത്രപ്രവേശന പ്രചാരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ  - മന്നത്ത് പത്മനാഭൻ
  2. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷൻ - എ.കെ.ഗോപാലൻ
  3. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി - ടി.സുബ്രമണ്യൻ തിരുമുമ്പ്
  4. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - കെ.കേളപ്പൻ
    The 'Wagon Tragedy' was happened in ?

    താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?

    i) കുറിച്യ ലഹള

    ii) ആറ്റിങ്ങൽ ലഹള

    iii)ശ്രീരംഗപട്ടണം ഉടമ്പടി

    iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം